ഇംഫാൽ: ഇറോം ഷർമിളയുടെ പതിനാറു വർഷം നീണ്ട നിരാഹാര സമരത്തിന് ഇന്ന് അവസാനം . ജനകീയ പ്രക്ഷോഭങ്ങളെ പുതിയൊരു തലത്തിലേക്ക് ഉയർത്തികൊണ്ട് പോയ ഇറോം ഷർമിള ഇന്ന് ജയിൽ മോചിതയാകും. നിരാഹാരസമരം അവസാനിപ്പിക്കുകയാണെന്നും രാഷ്ട്രീയത്തിൽ പ്രവേശിക്കുകയാണെന്നും ഇറോം ശർമിള അറിയിച്ചിരുന്നു. എന്നാൽ ഇതിനെതിരെ രണ്ടു തീവ്രവാദ സംഘടനകൾ മുന്നറിയിപ്പുമായി മുന്നോട്ട് വന്നിട്ടുണ്ട് .
ഇന്നലെ ഇംഫാലിനു സമീപം രണ്ടിടത്തായി ബോംബ് സ്‌ഫോടനമുണ്ടായതിനെ തുടർന്ന് ഇംഫാലിൽ വലിയ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്ഇറോമിനെതിരെയുള്ള ഭീഷണി സൈന്യത്തിന്റെ തന്ത്രമായിരിക്കാമെന്നാണ് കരുതുന്നത്.രാഷ്ട്രീയത്തിൽ പ്രവേശിച്ച മുൻഗാമികളെന്ന പോലെ മരണമായിരിക്കും ശിക്ഷയെന്നാണു ഭീകരസംഘടനകളുടെ ഭീഷണി. ഇംഫാൽ വിമാനത്താവളത്തിനു സമീപം 10 പേർ അസം റൈഫിൾസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. ഇതു വ്യാജ ഏറ്റുമുട്ടൽ ആണെന്നാരോപിച്ചാണ് ഇറോം മരണം വരെ നിരാഹാര സമരം ആരംഭിച്ചത്.നിരാഹാരം തുടങ്ങുമ്പോൾ പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയൂംട്യൂബ് വഴി ഭക്ഷണം നൽകുകയായിരുന്നു. മരുന്നിനൊപ്പം ഡ്രിപ്പായി നൽകുന്ന ദ്രവരൂപത്തിലള്ള ഭക്ഷണമാണ് അവരുടെ ജീവൻ നിലനിർത്തിയിരുന്നത്.
രാഷ്ട്രീയ പ്രവേശനം മാത്രമല്ല വിവാഹം കഴിക്കാനുള്ള താല്പര്യവും ഇറോം പ്രകടമാക്കിയിട്ടുണ്ട്.
ഗോവയിൽ വേരുകളുള്ള ബ്രിട്ടിഷ് പൗരനും മനുഷ്യാവകാശ പ്രവർത്തകനുമായ ഡെസ്മണ്ട് കുടിഞ്ഞോയുമായി ഇറോം പ്രണയത്തിലാണെന്നാണ് വാർത്ത . എന്നാൽ മണിപ്പുർ സ്വദേശിയല്ലാത്തയാളെ വിവാഹം കഴിക്കുന്നതിനെതിരെയും തീവ്രവാദസംഘടനകൾ മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ്. സമരം അവസാനിപ്പിക്കുന്നതിനെതിരെ തീവ്രവാദ സംഘടനകൾ രംഗത്തു വന്നിരിക്കുന്നതിനാൽ ഇറോം ഷർമിളയെ ഇന്ന് മോചിപ്പിക്കുന്ന കാര്യത്തിലും സംശയം നിലനിൽക്കുകയാണ്
Post Your Comments