ദുബായ്: അനുദിനം മാറിക്കൊണ്ടിരിക്കുകയാണ് സാങ്കേതിക ലോകം. ഗതാഗത ലോകത്തും ഇതിന്റെ ദ്രിഷ്ടാന്തങ്ങള് കാണാം. വിമാനത്തേക്കാൾ വേഗതയുള്ള ട്രെയിനുകൾ വരെ ഇന്ന് എത്തിക്കഴിഞ്ഞു.
ദുബായിൽ നിന്ന് ഫുജൈറയിലെത്താൻ 10 മിനിറ്റ് മതിയെന്നാണ് ഏറ്റവും പുതിയ കണ്ടെത്തൽ.
‘ഹൈപർലൂപ്’ ഗതാഗത സംവിധാനത്തിന്റെ സഹായത്തോടെ വിമാനത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കാമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിനായുള്ള ചർച്ചകളും നീക്കങ്ങളും ദുബായിൽ തുടങ്ങി കഴിഞ്ഞു.
സമയത്തെയും ദൂരത്തെയും നിഷ്പ്രഭമാക്കുന്ന അതിനൂതന സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ഹൈപ്പർലൂപ് വാഹനങ്ങളിൽ ഭാവിയിലേക്കു കുതിക്കാൻ ദുബായ് ഒരുങ്ങുകയാണ്. ദുബായിൽ നിന്നു ഫുജൈറയിലേക്ക് വെറും 10 മിനിറ്റ് കൊണ്ട് എത്താൻ കഴിയുന്ന നാളുകൾ അതിവിദൂരമല്ല. പ്രത്യേകമായി രൂപകൽപന ചെയ്ത ടണലിലൂടെ അതിവേഗത്തിലോടുന്ന, മെട്രോ ട്രെയിനിനോടു സാമ്യമുള്ള വാഹനമാണിത്.
പുതിയ ഗതാഗത സംവിധാനം സജ്ജമാക്കാനുള്ള നടപടികൾക്കു ദുബായ് ഗതാഗത മന്ത്രാലയം അനുമതി നല്കിക്കഴിഞ്ഞു.
Post Your Comments