ന്യൂയോര്‍ക്ക്: സേര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിന്റെ അക്കൗണ്ട് മാനേജരെ കാടിനുള്ളില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം ജോഗിംഗിന് പോയ ശേഷം കാണാതായ 27 കാരി വെനീസാ മര്‍ക്കോട്ടിനെ വുഡ്‌ലാന്റിലെ കാടിനുള്ളിലാണ് കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായതാണോ എന്ന് സംശയിക്കുന്നതായിട്ടാണ് പോലീസ് വ്യക്തമാക്കിയരിക്കുന്നത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മരണം സ്ഥിരീകരിച്ച് ഗൂഗിള്‍ പ്രസ്താവന ഇറക്കിയിട്ടുണ്ട്. ഒന്നര വര്‍ഷമായി മര്‍ക്കോട്ട് തങ്ങളുടെ ജീവനക്കാരി ആയിരുന്നെന്നും ഗൂഗിള്‍ ടീമിലെ സ്‌നേഹ സമ്പന്നയായ അംഗമായിരുന്നെന്നും വിശേഷിപ്പിച്ച ഗൂഗിള്‍ ജീവനക്കാരിയുടെ മരണത്തില്‍ ഞെട്ടലും ദു:ഖവും രേഖപ്പെടുത്തി. ഉള്‍നാടന്‍ പ്രദേശമായ പ്രിന്‍സ്‌ടോണ്‍ നഗരത്തില്‍ ഏകദേശം 3,500 പേര്‍ താമസക്കാരായുണ്ട്.
മസ്സാച്യുവറ്റ്‌സിലെ വുഡ്‌ലാന്റില്‍ കാട്ടില്‍ പൂര്‍ണ്ണ നഗ്നയായി കൈകാലുകളും തലയും കത്തിച്ച നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ലൈംഗിക പീഡനത്തിന് ശേഷം കത്തിച്ച് കൊല്ലുകയായിരുന്നോ എന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. ഇവരുടെ മാതാവിന്റെ പ്രിന്‍സ്‌ടോണിലെ വീട്ടില്‍ നിന്നും അര കിലോമീറ്റര്‍ മാത്രം ദുരത്താണ് മൃതദേഹം കണ്ടെത്തിയത്.
ന്യൂയോര്‍ക്ക് നഗരത്തില താമസക്കാരിയായിരുന്ന വെനീസയെ ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ജോഗിംഗിന് പോയതിന് ശേഷം കാണാതായിരുന്നു. ഏഴ് മണിക്കൂറിന് ശേഷം രാത്രി എട്ടരയോടെ ബ്രൂക്‌സ് സ്‌റ്റേഷന്‍ റോഡിന് സമീപത്ത് നിന്നും കണ്ടെത്തുകയായിരുന്നു.
Post Your Comments