ഇന്ന് കൂടുതൽ ആളുകളും വിവരങ്ങൾ അറിയാനായി ഗൂഗിളിനെയാണ് ആശ്രയിക്കുന്നത്. മരണശേഷവും തങ്ങളെ സംബന്ധിക്കുന്ന വിവരങ്ങൾ ഭദ്രമായി ഇരിക്കണമെന്നാണ് ആളുകൾ ആഗ്രഹിക്കുന്നതെന്ന് ഗൂഗിൾ വ്യക്തമാക്കുന്നു. മരിച്ചയാളിന്റെ വിവരങ്ങൾ സൂക്ഷിക്കാനായി ഗൂഗിൾ നൽകുന്ന ഒരു ഫോം പൂരിപ്പിച്ച് നൽകേണ്ടിവരും. മരണപ്പെട്ട ആളിന്റെ അക്കൗണ്ട് ഡിലീറ്റ് ചെയ്യാനോ അതിൽ നിന്ന് വിവരങ്ങളെടുക്കാനോ ഇതിലൂടെ സാധിക്കും.
ഗൂഗിൾ നൽകുന്ന ഫോമിൽ മരിച്ചയാളിന്റെ പേരും വിവരങ്ങളും, അയാളുമായി നിങ്ങൾക്കുള്ള ബന്ധവും തെളിയിക്കണം. ഇൻ ആക്റ്റീവ് അക്കൗണ്ട് മാനേജർ എന്ന സൗകര്യവും ഗൂഗിൾ നൽകുന്നുണ്ട്. ഈ വ്യക്തിക്ക് മറ്റൊരു അക്കൗണ്ടുമായി വിവരങ്ങൾ ഷെയർ ചെയ്യാനുള്ള അധികാരവും ഉണ്ടായിരിക്കും. എന്നാൽ ഇത്തരം വിവരങ്ങൾ ലഭിക്കാൻ യുഎസിലും മറ്റും അപേക്ഷയോടൊപ്പം കോർട്ട് ഓർഡറും നൽകേണ്ടിവരും.
Post Your Comments