InternationalLife StyleTechnology

ആപ്പിള്‍ ഐഫോണ്‍ 7നില്‍ ഒളിപ്പിച്ച പുതിയ അത്ഭുതം

സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ ഐഫോണ്‍ 7 ഇറങ്ങാന്‍ ഏതാണ്ട് ഒരു മാസം മാത്രമാണ് ബാക്കി. പുതിയ ഐഫോണിന് ഡ്യൂവല്‍ പിന്‍ ക്യാമറ ഉണ്ടാകും എന്ന കാര്യം ഏതാണ്ട് ഉറപ്പാണ്. ഒപ്പം ഹെഡ്ഫോണ്‍ ജാക്ക് ഉണ്ടാകില്ലെന്നും.

അതേ സമയം ഡ്യൂവല്‍ പിന്‍ക്യാമറ എന്ന ആശയം ആപ്പിളിന്‍റെ സ്വന്തമല്ല, ഹ്യൂവായ് പി9, എല്‍ജി ജി5 എന്നീ ഫോണുകളില്‍ ഇതിനകം പരീക്ഷിച്ച സാങ്കേതികതയാണ് ഇത്.

എന്നാല്‍ ബ്ലൂംബെര്‍ഗിന്‍റെ പുതിയ റിപ്പോര്‍ട്ട് പ്രകാരം പുതിയ ഐഫോണിലെ ഏറ്റവും വലിയ മാറ്റം അതിന്‍റെ ഹോം ബട്ടണില്‍ വരുന്ന വ്യത്യാസമായിരിക്കും. ഇതുവരെ ഉണ്ടായിരുന്ന ഹോം ബട്ടണില്‍ കാര്യമായ പരിഷ്കാരം ആപ്പിള്‍ വരുത്തുന്നു എന്നാണ് റിപ്പോര്‍ട്ട്.

ടച്ച് ക്യാപക്റ്റീവ് ആയിരിക്കും പുതിയ ഹോം ബട്ടണ്‍. അതിനാല്‍ തന്നെ ഈ ഹോം ബട്ടണില്‍ അമര്‍ത്തേണ്ട. ഒന്ന് തൊട്ടാല്‍ മതി. മള്‍ട്ടിപ്പിള്‍ ലെവര്‍ ടച്ച് സെന്‍സറ്റീവ് ആയിരിക്കും ഈ ഹോം ബട്ടണ്‍. മാക്ക് ബുക്കിന്‍റെ ട്രാക്ക് പാഡിന് സമാനമാണ് ഈ ബട്ടണ്‍ എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

shortlink

Post Your Comments


Back to top button