ഗ്വാം ● മുന്നറിയിപ്പ് ലൈറ്റ് തെളിഞ്ഞതിനെത്തുടര്‍ന്ന് വിമാനം ഒരു എന്‍ജിന്‍ ഓഫ് ചെയ്ത ശേഷം വഴിതിരിച്ചുവിട്ടു. ജപ്പാന്‍ തലസ്ഥാനമായ ടോക്കിയോയില്‍ നിന്ന് ഓസ്ട്രേലിയന്‍ നഗരമായ ഗോള്‍ഡ് കോസ്റ്റിലേക്ക് പോവുകയായിരുന്ന ജെറ്റ് സ്റ്റാര്‍ വിമാനം സാങ്കേതിക തകരാറിനെത്തുടര്‍ന്ന് യു.എസ് നിയന്ത്രണത്തിലുള്ള ഗ്വാമില്‍ ഇറക്കുകയായിരുന്നു.
ടോക്കിയോ നരിത്ത അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന ഇരട്ട എന്‍ജിന്‍ ജെറ്റ്സ്റ്റാര്‍ ജെ.ക്യു-12 ബോയിംഗ് 787 ഡ്രീംലൈനര്‍ വിമാനം പസിഫികിന് മുകളിലൂടെ പറക്കുമ്പോള്‍ ഓയില്‍ മര്‍ദ്ദ മുന്നറിയിപ്പ് നല്‍കുന്ന ലൈറ്റ് തെളിയുകയായിരുന്നു. തുടര്‍ന്ന് മുന്‍കരുതല്‍ എന്നനിലയില്‍ പൈലറ്റ് ഒരു എന്‍ജിന്‍ ഓഫ് ചെയ്യുകയായിരുന്നു. ബോയിംഗ് 787 നു ഒരു എന്‍ജിനില്‍ സുരക്ഷിതമായി പറക്കനാകും. പിന്നീട് വിമാനം ഗ്വാം വിമാനത്താവളത്തില്‍ സുരക്ഷിതമായിറക്കി.
320 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും ഇവരെ തിങ്കളാഴ്ച മറ്റൊരു വിമാനത്തില്‍ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകുമെന്നും ജെറ്റ്സ്റ്റാര്‍ അറിയിച്ചു.
Post Your Comments