NewsInternational

കടുത്ത ചൂടിൽ ഗൾഫ് രാജ്യങ്ങൾ

ഖത്തര്‍: ഗള്‍ഫ് രാജ്യങ്ങളില്‍ ചുടു കുതിച്ചുയരുന്നു. കഴിഞ്ഞ വര്‍ഷങ്ങളേക്കാള്‍ താപനില കൂടുതലാണ് ഇത്തവണ. അറേബ്യന്‍ രാജ്യങ്ങളിലും ആഗോള കാലാവസ്ഥ വ്യതിയാനം ഉണ്ടാകും. കടുത്ത ചൂടിനൊപ്പം മണല്‍ക്കാറ്റും ചൂടുകാറ്റും ഇടയ്ക്കിടെ വീശുന്നുണ്ട്. ചൂട് കൂടുതല്‍ ഉള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ഈ നില തുടര്‍ന്നാല്‍ മാറി താമസിക്കേണ്ടി വരുമെന്ന് ജര്‍മ്മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ടും നിക്കോഷ്യയിലെ സൈപ്രസ് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്ന് നടത്തിയ പഠനത്തില്‍ മുന്നറിയിപ്പ് നല്‍കി.

ഈ നൂറ്റാണ്ട് പകുതിയാകുമ്പോഴേക്കും കൊടുംചൂട് അനുഭവപ്പെടുന്ന ദിവസങ്ങള്‍ ശരാശരി 80 ആയി ഉയരുമെന്ന് പഠനങ്ങള്‍ പറയുന്നു. ഈ സ്ഥിതി തുടര്‍ന്നാല്‍ ഗള്‍ഫ് രാജ്യങ്ങളിലെ ജീവനുകള്‍ക്ക് ഭീക്ഷണിയാകുമെന്നും പഠനത്തില്‍ തെളിയുന്നു. ചൂടിനൊപ്പമുള്ള പൊടിക്കറ്റാണ് മറ്റൊരു ഭീഷണി. പൊടിക്കാറ്റടിക്കുമ്പോള്‍ പുറത്തിറങ്ങരുതെന്ന് ഖത്തര്‍ ആരോഗ്യ മന്ത്രാലായം അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button