NewsInternational

മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ഗള്‍ഫ് രാഷ്ട്രങ്ങള്‍

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ മയക്കുമരുന്ന് കടത്തും ഉപയോഗവും തടയാന്‍ പുതിയ സംവിധാനത്തിനു രൂപം നല്‍കുന്നു. ദോഹയില്‍ നടന്ന ജി.ജി.സി രാജ്യങ്ങളുടെ അടിയന്തര യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. പുതിയ പദ്ധിതി പ്രകാരം മയക്കുമരുന്ന് വിഭാഗത്തില്‍ പെടുന്ന ഗുളികകളും മറ്റുല്‍പ്പന്നങ്ങളും പിടിച്ചെടുക്കാനും പ്രതികളെ രാജ്യന്തര തരത്തില്‍ വിചാരണ ചെയ്യാനും അനുമതി നല്‍കും.

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ അംഗരാജ്യങ്ങള്‍ക്ക് പൊതുവായ അന്വേഷണ സംഘം രൂപീകരിക്കുകയും രാജ്യന്തരതരത്തില്‍ തന്നെ മയക്കുമരുന്ന് തടയുന്നതിനും പ്രതികളെ ശിക്ഷിക്കാനും സമഗ്രമായ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്നാണ് ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ള മയക്കുമരുന്ന് പ്രതിരോധ വിഭാഗം ദോഹയില്‍ നടത്തിയ യോഗത്തില്‍ തീരുമാനിച്ചത്.

shortlink

Post Your Comments


Back to top button