Gulf

സൗദിയില്‍ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു

റിയാദ്: തീവ്രവാദ കുറ്റം ചുമത്തി സൗദിയില്‍ ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്തു. ഡോ സബീല്‍ അഹമ്മദാണ് അറസ്റ്റിലായത്. ഇന്ത്യയിലെ യുവാക്കളെ പാക്കിസ്ഥാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍ ക്വയ്ദ അടക്കമുള്ള വിവിധ തീവ്രവാദ സംഘടനകളിലേയ്ക്ക് റിക്രൂട്ട് ചെയ്തുവെന്നാണ് സബീല്‍ അഹമ്മദിന്റെ പേരിലുള്ള കുറ്റം.

അറസ്റ്റിലായ വ്യക്തി സബീല്‍ അഹമ്മദ് തന്നെയാണോ എന്ന് തിരിച്ചറിഞ്ഞ ശേഷം അദ്ദേഹത്തെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാനാണ് നീക്കം. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ ഈ ജൂണിലാണ് അഹമ്മദിനെതിരെ കുറ്റപത്രം തയ്യാറാക്കിയത്. ബാംഗ്ലൂര്‍ സ്വദേശിയാണ് സബീല്‍ അഹമ്മദ്. സബീലിന്റെ മൂത്ത സഹോദരന്‍ കഫീലാണ് 2007 ജൂണ്‍ 29ന് ബ്രിട്ടനിലെ ഗ്ലാസ്‌ഗോയില്‍ ഭീകരാക്രമണം നടത്തിയത്.

shortlink

Post Your Comments


Back to top button