മുംബൈ : ജോലിക്ക് പോകാനായി വീട്ടിൽ നിന്ന് സമ്മർദ്ദം ഏറിയതോടെ തന്നെ ഐഎസ് തട്ടിക്കൊണ്ട് പോയതായി കഥ ചമച്ച് യുവാവ് പോലീസിനെയും വീട്ടുകാരെയും വട്ടം ചുറ്റിച്ചു. 22കാരനായ അജൂജ് ഉപാധ്യായയാണ് വ്യാജ കഥ ചമച്ചത്. വീട്ടിൽ നിന്ന് ജോലിക്ക് പോകാനായി സമ്മർദ്ദം ഏറിയപ്പോൾ കസിനെ മാത്രം അറിയിച്ച ശേഷം അജൂജ് മുബൈയിലെ ബന്ധു വീട്ടിലേക്ക് പോയി. അവിടെയും ജോലിക്ക് പോകാൻ സമ്മർദ്ദം ഏറിയപ്പോൾ ഇയാൾ തട്ടിക്കൊണ്ട് പോകൽ ആസൂത്രണം ചെയ്യുകയായിരുന്നു.
തുടര്‍ന്ന് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ തന്നെ തട്ടിക്കൊണ്ടു പോയതായി അനൂജ് ഒരു കസിന് എസ്.എം.എസ് അയച്ചു. തന്നെ അന്ധേരിയിലെ ഒരു അജ്ഞാത കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും നാല് ദിവസത്തിനകം കൊലപ്പെടുത്തുമെന്നും ഇയാള്‍ കസിനെ അറിയിച്ചു.
ഇതിനിടെ അനൂജിന്റെ കസിന് വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഇയാളുടെ സഹോദരന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിക്കൊണ്ടു പോകല്‍ കഥയുടെ സത്യാവസ്ഥ വ്യക്തമായത്.
Post Your Comments