മലപ്പുറം : കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നുള്ള ദുബായ് സര്‍വീസുകള്‍ സാധാരണ നിലയിലായി. എന്നാല്‍ യാത്രക്കാരുടെ ദുരിതം തുടരുകയാണ്.
ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, എയര്‍ ഇന്ത്യ വിമാനങ്ങളാണു രണ്ടു ദിവസം റദ്ദാക്കിയിരുന്നത്. ഇന്‍ഡിഗോയും സ്‌പൈസ് ജെറ്റും പണം തിരിച്ചു നല്‍കുകയോ പുതിയ യാത്രാ തീയതി നല്‍കുകയോ ചെയ്തിരുന്നു.
എയര്‍ ഇന്ത്യ ചിലരെ ഷാര്‍ജ വിമാനത്തില്‍ കയറ്റി വിട്ടു. ബാക്കിയായ മുഴുവന്‍ പേര്‍ക്കും ഇനിയും അവസരമൊരുക്കാന്‍ കഴിഞ്ഞിട്ടില്ല. ദുബായ് വിമാനത്താവളത്തില്‍ വിമാനത്തിനു തീപിടിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് കോഴിക്കോട് നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കേണ്ടി വന്നപ്പോള്‍ യാത്രയ്ക്ക് അവസരം നഷ്ടമായവരെ, വിമാനങ്ങളില്‍ സീറ്റ് ഒഴിവുള്ള ദിവസങ്ങള്‍ നോക്കിയാണ് എയര്‍ ഇന്ത്യ കൊണ്ടു പോകുന്നത്.
നിലവിലെ ബുക്കിങ് ഒഴിവാക്കി പകരക്കാരെ കൊണ്ടു പോകാന്‍ പ്രയാസമായതു കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. നേരത്തെ യാത്ര ചെയ്യാന്‍ കഴിയാതിരുന്നവര്‍ക്ക് ഇനി എത്ര ദിവസം കാത്തിരുന്നാലാണ് അവസരം കിട്ടുകയെന്നു പറയാനാവില്ല. അത്യാവശ്യമായി ദുബായില്‍ എത്തേണ്ടിയിരുന്ന പലരും യാത്രയ്ക്ക് അവസരം കിട്ടാതെ നട്ടം തിരിയുകയാണ്.
Post Your Comments