
ചിക്കാഗോ ;വിമാനത്തിലിരുന്ന്’അള്ളാ’ എന്ന് വിളിച്ചതിന് പാകിസ്താനി-അമേരിക്കൻ ദമ്പതികളെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടു. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിന് മുൻപ് അള്ളാ എന്ന് വിളിച്ചതിനാണ് ദമ്പതികളെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടത്. പാരീസിൽ നിന്ന് അമേരിക്കയിലെ ഡെൽറ്റ എയർലൈൻസിൽവെച്ചു ദമ്പതിമാരായ ഫൈസലിനും നാസിയക്കുമാണ് ഈ ദുരനുഭവം ഉണ്ടായത്.
വിമാന ജീവനക്കാരിയുടെ പരാതിയെ തുടർന്നാണ് ഇവരെ വിമാനത്തിൽ നിന്ന് പുറത്താക്കിയത്. വിമാന ജീവനക്കാരി ഫൈസലിനെ സമീപിക്കുമ്പോൾ നാസിയ ഫോണിൽ മെസ്സേജ് അയക്കുകയും ഫൈസൽ ഫോൺ മറച്ചു പിടിക്കുകയും അള്ളാ എന്ന് വിളിക്കുകയും ചെയ്തു എന്ന കാരണത്താലാണ് ഇവരെ വിമാനത്തിൽ നിന്നും പുറത്താക്കിയത്. ഇവർത്തുടർന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് ശേഷമാണ് ദമ്പതികളെ വിട്ടയച്ചത്.
Post Your Comments