മനാമ : രാജ്യത്ത് അത്യുഷ്ണം തുടരുന്ന സാഹചര്യത്തില്‍ കഴിഞ്ഞ മാസം 41 പേരാണ് സല്‍മാനിയ മെഡിക്കല്‍ സെന്ററില്‍ ചികിത്സതേടിയെത്തിയത്. ചികിത്സ തേടിയവരിലധികവും സൂര്യഘാതമേറ്റവരാണ്. അത്യുഷ്ണത്തെത്തുടര്‍ന്ന് നിരവധിപേര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച് മെയ് മാസത്തിലും ജൂണ്‍ മാസത്തിലുമായി അഞ്ച്മുതല്‍ പത്ത് കേസുകളും ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
അത്യുഷ്ണത്തെതുടര്‍ന്ന് ചികിത്സ തേടിയവരുടെഎണ്ണത്തില്‍ മുന്‍വര്‍ഷത്തെക്കാള്‍ വന്‍ വര്‍ദ്ധനവാണുണ്ടായതെന്നും ആശുപത്രിഅധികൃതര്‍ അറിയിച്ചു. അത്യുഷ്ണത്തെതുടര്‍ന്ന് ദേഹാസ്വാസ്ഥ്യം, സ്‌ട്രെസ്, സൂര്യഘാതം, വിവിധ ത്വക്ക് രോഗങ്ങള്‍, കണ്ണിനെബാധിക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവയാണ് മിക്കവരെയും അലട്ടിയിരിക്കുന്നത്. കുട്ടികള്‍, വിവിധ രോഗത്തിന് അടിമപെട്ടവര്‍, അതുപോലെ പ്രായമായ ആളുകള്‍ എന്നിവര്‍ക്കാണ് വേനല്‍ക്കാലത്ത് വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ വേഗത്തില്‍ ബാധിക്കുകയെന്ന് വിദഗ്ദ്ധര്‍ പറയുന്നു. അതുകൊണ്ട് തന്നെഇത്തരക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശിക്കുന്നു. ചൂട് കൂടുന്നതിനാല്‍ ഭക്ഷ്യവിഷബാധ ഏല്‍ക്കാനുള്ള സാഹചര്യവും കൂടുതലാണെന്ന്ആരോഗ്യ വിദഗ്ദ്ധര്‍ ഓര്‍മ്മപ്പെടുത്തി.
Post Your Comments