KeralaNewsIndiaInternational

മൂവാറ്റുപുഴക്കാരന് പെണ്ണ് ഇറ്റലിയില്‍ നിന്ന്! ഫേസ്ബുക്ക്‌ പ്രണയം വിവാഹത്തിന് വഴിമാറി

മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം ഉഷസ്സ് നിലയത്തില്‍ ശശികുമാറിന്റെയും ലളിതയുടെയും മകന്‍ ശൈലേഷ് കുമാറാണ് ഇറ്റലിയില്‍ നിന്നുള്ള പ്രിസില്ല സ്പൈഗയെ ഹിന്ദു ആചാര പ്രകാരം വിവാഹം കഴിച്ചത്. കടല്‍ കടന്നെത്തിയ പെണ്ണിന് മലയാളി പയ്യന്‍ മൂവാറ്റുപുഴ പുഴക്കരക്കാവില്‍ വച്ചു മിന്നുകെട്ടിയത് ലളിതമായ ചടങ്ങിലാണ്.

രാവിലെ 10.45-ഓടെ കാവില്‍ എത്തിയ വരനെ ആദ്യം കല്യാണ മണ്ഡപത്തിലേക്ക് ആനയിച്ചു. പിന്നാലെ വിളക്കും പൂത്താലവും കൊണ്ട് വധുവിനേയും എതിരേറ്റു. ദേവീ സന്നിധിയില്‍ പൂജിച്ച താലി 11.25-ഓടെ ശൈലേഷ് പ്രിസില്ലയെ അണിയിച്ചതോടെ ഇറ്റലിക്കാരി പെണ്ണ് മലയാളത്തിന്റെ സ്വന്തമായി.

 

712955775772_145369497507549

 

ഫെയ്‌സ് ബുക്കിലൂടെ രണ്ട് വര്‍ഷം മുമ്പാണ് ശൈലേഷും പ്രിസില്ലയും പരിചയപ്പെടുന്നത്. ഇത് പ്രണയമായി. പിന്നീട് പരിചയം വളര്‍ന്നു. മൈസൂര്‍ ബിഎന്‍എസ് അയ്യങ്കാര്‍ യോഗ സ്‌കൂളില്‍ യോഗപഠനത്തിനെത്തിയതോടെയാണ് കൂടുതല്‍ അടുത്തത്. യോഗാദ്ധ്യാപിക കൂടിയായ പ്രിസില്ലയ്ക്ക് കേരളത്തിന്റെ തനത് ആചാരങ്ങളും സംസ്‌കാരവും അറിയാമെന്നത് കല്യാണത്തിന്റെ മലയാളിത്തത്തിന് മാറ്റ് കൂട്ടി.

വിവാഹവും ചടങ്ങുകളും സ്‌കൈപ്പിലൂടെയും മറ്റ് നവ മാധ്യമ സംവിധാനങ്ങളിലൂടെയും ഇറ്റലിയിലെ വീട്ടിലിരുന്ന് പ്രിസില്ലയുടെ അച്ഛനമ്മമാരും ബന്ധുക്കളും കാണുന്നുണ്ടായിരുന്നു.6 മാസം മുമ്പ് ഉഡുപ്പിയില്‍ വച്ചാണ് ഇവര്‍ തമ്മില്‍ ആദ്യം കാണുന്നത്. പരസ്പരം കാണാനായി ഉഡുപ്പിയിലെത്തുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button