NewsInternational

ഭിന്നലിംഗക്കാരനായ വിദ്യാര്‍ത്ഥിയ്ക്ക് മൂത്രപ്പുരയില്‍ കയറുന്നതിന് കോടതി വിലക്ക്

വെര്‍ജിനിയ : ഭിന്നലിംഗക്കരായ വിദ്യാര്‍ത്ഥികള്‍ക്ക് മൂത്രപ്പുര ഉപയോഗിക്കുന്നതിന് യു.എസ് സുപ്രീംകോടതിയുടെ താത്കാലിക വിലക്ക്. വെര്‍ജിനിയ സ്‌കൂള്‍ ബോര്‍ഡ് ആണ്‍കുട്ടികളുടെ മൂത്രപ്പുര ഉപയോഗിക്കുന്നതില്‍ നിന്നും ഭിന്നലിംഗക്കാരനായ ഗേവിന്‍ ഗ്രിം എന്ന വിദ്യാര്‍ത്ഥിയെ വിലക്കിയ നടപടിയിലാണ് ഈ വിധി.

മൂത്രപ്പുര ഉപയോഗിക്കുന്നത് വിലക്കിയ സ്‌കൂള്‍ ബോര്‍ഡ് നടപടിയ്‌ക്കെതിരെ വിദ്യാര്‍ത്ഥി ഫയല്‍ചെയ്ത കേസില്‍ ഏപ്രില്‍ മാസം ഫോര്‍ത്ത് സര്‍ക്യൂട്ട് കോടതി അനുകൂല വിധി പുറപ്പെടുവിച്ചിരുന്നു. ഇതിനെതിരെ സ്‌കൂള്‍ ബോര്‍ഡ് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലിലാണ് സ്‌കൂളിന് അനുകൂലമായ വിധി വന്നിരിക്കുന്നത്.
ഭിന്നലിംഗ വിഭാഗത്തില്‍ ഉള്‍പ്പെടുന്നവര്‍ മറ്റുള്ളവരുടെ സ്വകാര്യതയെ നഷ്ടപ്പെടുത്തുമെന്ന സ്‌ക്കൂള്‍ അധികൃതരുടെ വാദമാണ് കോടതി ശരിവെച്ചത്. നാലംഗ സുപ്രീം കോടതി ബഞ്ചിന്റെ ഭൂരിപക്ഷം തീരുമാനത്തോട് മൂന്ന് ജഡ്ജിമാര്‍ വിയോജിപ്പു പ്രകടപ്പിച്ചു.
സ്ത്രീയാണെന്നു തോന്നുന്നതുകൊണ്ട് സ്ത്രീകളുടെ മൂത്രപ്പുരയിലും പുരുഷനാണെന്നു തോന്നുന്നുതുകൊണ്ട് പുരുഷന്മാരുടേ മൂത്രപ്പുരയിലും ഇഷ്ടാനുസരണം കയറാനുള്ള നിയമാണ് ഇതോടെ തത്കാലികമായി ഇല്ലാതായിരിക്കുന്നത്.

shortlink

Post Your Comments


Back to top button