‘സെല്‍ഫി എക്സ്പെര്‍ട്ട്’ എന്ന വിളിപ്പേരില്‍ ചൈനീസ് ബ്രാൻഡ് ആയ ഓപ്പോ ഇറക്കിയ എഫ് വണ്‍ ശ്രേണിയിലെ ഏറ്റവും പുതിയ ഫോണാണ് ഓപ്പോ എഫ് വണ്‍ എസ്. ഐഫോണ്‍ 6, ഐഫോണ്‍ 6 എസ് എന്നീ ആപ്പിള്‍ മോഡലുകളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് തയ്യാറാക്കിയ ഓപ്പോ 17990 രൂപയ്ക്കാണ് വിപണിയിൽ എത്തിയിരിക്കുന്നത്.പിന്‍ഭാഗത്ത് നേരിയ പരുക്കന്‍ ലോഹ പ്രതലവും, മുന്‍ഭാഗത്ത് ഇരുണ്ട ഗ്ലാസ് പ്രതലവും ഒപ്പോ എഫ് വണ്‍ എസിനെ മറ്റ് സ്മാര്‍ട്ട് ഫോണുകളുടെ ഇടയില്‍ വ്യത്യസ്തമാക്കുന്നു.
സ്ക്രീനിന്റെ താഴെ ഓവല്‍ ആകൃതിയോട് കൂടിയ ഹോം ബട്ടണ്‍ വിരലടയാള സെന്‍സറോട് കൂടിയാണ് പ്രവര്‍ത്തിക്കുന്നത്.160 ഗ്രാം തൂക്കവും 7.4 മില്ലീ മീറ്റര്‍ മാത്രം വീതിയുമാണ് ഒപ്പോയുടെ പ്രത്യേകത. സ്ക്രീൻ 5.5 ഇഞ്ചും റെസല്യൂഷൻ (267 പി.പി.ഐ) 720×1280 ആണ്. കാഴ്ച്ചയ്ക്ക് മുന്‍ഗണന നല്കി കൊണ്ട് ‘ഐ പ്രൊട്ടക്ഷന്‍ സിസ്റ്റം’ എഫ് വണ്‍ എസില്‍ ഓപ്പോ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ സ്ക്രീനില്‍ നിന്നുള്ള നീല പ്രകാശങ്ങള്‍ കുറയ്ക്കുകയും കണ്ണിന്റെ സുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുന്നു. ആന്‍ഡ്രോയ്ഡ് മാര്‍ഷ് മെല്ലോ 6.0 യാണ് ഓപ്പോ എഫ് വണ്‍ എസിനെ സജ്ജമാക്കുന്നത്. ഐഫോണിന് സമാനമായ മെനു ഐക്കണുകളാണ് ഓപ്പോ നല്കിയിരിക്കുന്നതെങ്കിലും, ഉപയോക്താവിന് ആവശ്യാനുസരണം തീം മാറ്റാന്‍ സാധിക്കുന്നതാണ്. പുതിയ പതിപ്പായ ആന്‍ഡ്രോയ്ഡ് എന്‍ ലഭിക്കാന്‍ സാധ്യത കല്‍പ്പിക്കുന്ന മോഡലുകളില്‍ ഓപ്പോ എഫ് വണ്‍ എസും ഉള്‍പ്പെടുന്നുണ്ട്.
3 ജി.ബി റാം, മീഡിയ ടെക്ക് MT-6750 ഒക്ട്ടാ കോര്‍ പ്രോസസ്സർ ,32 ജി.ബി ഇന്റേണല്‍ സ്റ്റോറേജ് , 128 ജി.ബി ഏക്സറ്റേണല് സ്റ്റോറേജ് , രണ്ട് നാനോ സിം സ്ലോട്ടുകൾ , 4ജി നെറ്റ് വര്‍ക്ക് VoLTE നെറ്റ് വര്‍ക്ക് ,3070 mAH ബാറ്ററി എന്നിവയാണ് മറ്റ് പ്രത്യേകതകൾ.
Post Your Comments