ഗോഹട്ടി : ഇറോം ഷര്‍മിളയ്ക്ക് വധ ഭീഷണി. എഎസ്‌യുകെയെന്ന സംഘടനയാണ് വധ ഭീഷണി മുഴക്കിയത്. സമരം അവസാനിപ്പിക്കുകയും തെരഞ്ഞെടുപ്പ് രാഷ്ട്രീയം ഏറ്റെടുക്കുകയും ചെയ്ത മുന്‍ നേതാക്കളുടെ അനുഭവം ഓര്‍ക്കണമെന്നായിരുന്നു ഭീഷണി. ഇന്ത്യക്ക് പുറത്തുനിന്നുള്ളയാളെ വിവാഹം കഴിക്കരുതെന്നും സംഘടന ആവശ്യപ്പെട്ടു.
സ്വതന്ത്ര മണിപ്പൂരിനു വേണ്ടി വാദിക്കുന്ന സംഘടനയാണ് എഎസ്‌യുകെ. മണിപ്പൂരിലെ സൈനിക അതിക്രമങ്ങള്‍ക്കെതിരെ കഴിഞ്ഞ 16 വര്‍ഷമായി നിരാഹാര സമരം ചെയ്തുവന്ന ഇറോം കഴിഞ്ഞ ദിവസമാണ് സമരം അവസാനിപ്പിക്കാനും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമാവാനും തീരുമാനിച്ചത്.
Post Your Comments