![juvenile](/wp-content/uploads/2016/08/Pakistan-jail_0_0_0_0.jpg)
ജെറുസലേം: തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന കുട്ടികളെ ജയിലലടക്കാനുള്ള നിയമത്തിന് ഇസ്രായേലി പാര്‍ലമെന്റിന്റെ അംഗീകാരം. ഇസ്രായേലില്‍ പാലസ്തീനികള്‍ ഭീകരാക്രമണങ്ങള്‍ക്കായി കുട്ടികളെ ഉപയോഗിക്കുന്നത് കണക്കിലെടുത്താണ് ഇങ്ങനെ ഒരു നിയമം അവതരിപ്പിച്ചത്. രാജ്യത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന കുട്ടിക്കുറ്റവാളികള്‍ക്ക് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഇളവുകള്‍ ലഭിക്കില്ല. കത്തിക്കുത്ത് ആക്രമണങ്ങള്‍, വെടിവെപ്പ് എന്നിങ്ങനെയുള്ള കുറ്റകൃത്യങ്ങളില്‍ പ്രതികളാവുന്ന കുട്ടികളുടേയും യുവാക്കളുടേയും എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നതു മൂലമാണ് അന്താരാഷ്ട്ര തലത്തില്‍ വിമര്‍ശനമുയര്‍ന്നിട്ടും നിയമം പാസാക്കാന്‍ ഇസ്രായേല്‍ നിര്‍ബന്ധിതമായത്.
പുതിയ നിയമം മൂലം കുറ്റകൃത്യം ചെയ്യുന്ന കുട്ടികളുടെ എണ്ണത്തില്‍ കുറവുവരുത്തുമെന്നാണ് സര്‍ക്കാര്‍ കണക്കാക്കുന്നത്. ഐസിസിന്റേതിന് സമാനമായി കുട്ടികളെ തലയറുക്കല്‍ ഉള്‍പ്പെടെയുള്ള ഹീനകൃത്യങ്ങള്‍ക്ക് ഭീകരസംഘടനകള്‍ പരിശീലിപ്പിക്കുന്നത് പതിവായതും സര്‍ക്കാരിനെ നിയമനിര്‍മ്മാണത്തിന് പ്രേരിപ്പിച്ചിട്ടുണ്ട്
Post Your Comments