Kerala

മാണിയുടെ എന്‍ഡിഎ പ്രവേശനം ; നിലപാട് വ്യക്തമാക്കി തുഷാര്‍ വെള്ളാപ്പള്ളി

കൊച്ചി : കെ.എം മാണിയുടെ എന്‍ഡിഎ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കി ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി. ബാര്‍ കോഴക്കേസില്‍ കെ.എം മാണിക്കെതിരെ തെളിവുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ അദ്ദേഹം കുറ്റക്കാരനാണെന്നു കരുതുന്നില്ല. മാണിക്കെതിരെയുള്ള അന്വേഷണം രാഷ്ട്രീയപ്രേരിതമാണ്. അദ്ദേഹം നിരപരാധിയാണെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ മാണിക്കു താല്‍പര്യമുണ്ടെങ്കില്‍ എന്‍ഡിഎയിലേക്കു വരാം. അദ്ദേഹം വരുന്നതില്‍ ബിഡിജെഎസിന് എതിര്‍പ്പില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

മദ്യനയം സംസ്ഥാനത്തിനു കനത്ത നഷ്ടമുണ്ടാക്കി. ടൂറിസം മേഖലയിലടക്കം ഇതിന്റെ പ്രതിഫലനങ്ങളുണ്ടായി. മദ്യനയം പുന:പരിശോധിക്കണമെന്നും മദ്യാസക്തി കൂട്ടാത്ത തരത്തില്‍ പുതിയ മദ്യനയത്തിനു രൂപം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button