Gulf

ബഹ്‌റെനില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയ ഇന്ത്യന്‍ ബാലികയെ കണ്ടുപിടിച്ചു

ബഹ്‌റെനില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയ ഇന്ത്യന്‍ ബാലികയെ പൊലീസ് കണ്ടുപിടിച്ചു. ലഖ്‌നൗ സ്വദേശികളായ ഇര്‍ഷാദിന്റേയും അനീഷയുടേയും മകള്‍ അഞ്ചു വയസുകാരിയായ സാറയെയാണ് തട്ടിക്കൊണ്ടു പോയത്. ചൊവ്വാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം.

അനീഷയും സാറയും സാധനങ്ങള്‍ വാങ്ങിക്കുന്നതിനായി പുറത്തിറങ്ങിയതായിരുന്നു. കാറില്‍ കുട്ടിയെ ഇരുത്തിയ ശേഷം കടയില്‍ വെള്ളം വാങ്ങാനായി അനീഷ കയറി. തുടര്‍ന്ന് പിന്‍സീറ്റിലിരുന്ന സാറയേയും കൊണ്ട് അജ്ഞാതന്‍ കാറോടിച്ച് പോവുകയായിരുന്നു. കാര്‍ തട്ടിയെടുത്ത ഉടനെ ഇവര്‍ കാറിലെ ജിപിഎസ് സംവിധാനം ഓഫാക്കിയിരുന്നു

ഇന്നലെ പുലര്‍ച്ചെയോടെ കാര്‍ ഗുദേബിയയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 38 കാരനായ ബഹ്‌റെന്‍ യുവാവിനേയഉം 37 കാരിയായ ഏഷ്യന്‍ വംശജയേയും കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇവരുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഹൂറയിലുള്ള യുവതിയുടെ വീട്ടില്‍ നിന്നാണ് കുട്ടിയെ പൊലീസ് കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button