KeralaNews

വിവാദങ്ങള്‍ക്ക് വിരാമം ;വിഎസിന് ക്യാബിനറ്റ് പദവി

തിരുവനന്തപുരം :വി.എസ്.അച്യുതാനന്ദനെ ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷനായി നിയമിച്ചു. ക്യാബിനറ്റ് പദവിയോടെയാണ് നിയമനം.വിഎസ് അച്യുതാനന്ദന് ക്യാബിനറ്റ് പദവി നല്‍കുമ്പോള്‍ ഉണ്ടാകാവുന്ന ഇരട്ടപ്പദവി വിഷയം ഒഴിവാക്കുന്നതിനായി സര്‍ക്കാര്‍ നിയമസഭയില്‍ കൊണ്ടുവന്ന ഭേദഗതി ബില്‍ നിയമസഭ പാസാക്കിയിരുന്നു.

സി.പി.നായർ, നീല ഗംഗാധരൻ എന്നിവരാണ് കമ്മിഷനിലെ മറ്റ് അംഗങ്ങൾ. ഇരുവർക്കും ചീഫ് സെക്രട്ടറിയുടെ പദവി ലഭിക്കും. കമ്മിഷൻ നേരിട്ട് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് ചെയ്യേണ്ടതില്ല.വിഎസിനെ ക്യാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ ആക്കാന്‍ നേരത്തെ ധാരണയായിരുന്നു. ഇതിന് വി എസും അനുകൂലമായിരുന്നു. വി എസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച് നേരത്തെ വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button