IndiaNews

യുപിയില്‍ വീണ്ടും അക്രമപരമ്പര; ഓടുന്ന കാറില്‍ സ്കൂള്‍ അധ്യാപിക കൂട്ടമാനഭംഗത്തിനിരയായി

ലക്നൗ:യുപിയിലെ ബുലന്ത്ഷഹറില്‍ അമ്മയെയും മകളെയും കൂട്ടമാനഭംഗപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറുന്നതിനുമുന്‍പേ അടുത്ത സംഭവം റിപ്പോർട്ട് ചെയ്തു.  പത്തൊന്‍പതുകാരിയായ സ്കൂള്‍ അധ്യാപികയെയാണ് തട്ടിക്കൊണ്ടുപോയി കൂട്ടമാനഭംഗപ്പെടുത്തിയത്. സ്കൂളിലേക്കു പോവുകയായിരുന്ന പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് കാറില്‍ ബലമായി പിടിച്ചുകയറ്റുകയായിരുന്നു.

തുടര്‍ന്ന് തോക്കു ചൂണ്ടി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയശേഷം കാറിനകത്തുവച്ച്‌ കൂട്ടമാനഭംഗത്തിനിരയാക്കി. അതിനുശേഷം പെണ്‍കുട്ടിയെ റോഡിനുസമീപം ഉപേക്ഷിച്ചു. മാനഭംഗപ്പെടുത്തിയത് മൊബൈലിൽ പകർത്തുകയും പുറത്തു പറഞ്ഞാൽ അത് ഇന്റർ നെറ്റിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി പോലീസിനോട് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button