ഗുവാഹത്തി : തലനാരിഴയ്ക്ക് ഇന്‍ഡിഗോ വിമാനങ്ങളുടെ കൂട്ടിയിടി ഒഴിവായി. ചൊവ്വാഴ്ച വൈകുന്നേരം ഗുവാഹത്തിയിലെ ലോകപ്രിയ ഗോപിനാഥ് ബോദോളോയ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. ഇന്‍ഡിഗോയുടെ ഗുവാഹത്തിയില്‍ നിന്ന് ചെന്നൈലേക്കുള്ള 6 ഇ136 വിമാനവും മുംബൈയില്‍ നിന്ന് ഗുവാഹത്തിയിലേക്ക് വരികയായിരുന്ന 6 ഇ 813 വിമാനവുമാണ് അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്.
മുംബൈ-ഗുവാഹത്തി വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലും ഗുവാഹത്തി-ചെന്നൈ വിമാനം പറന്നുയരാന്‍ ശ്രമിക്കുന്നതിനിടയിലുമാണ് നിരത്തില്‍ നിന്ന് 250-300 അടി മുകളില്‍ നേര്‍ക്കു നേര്‍ വന്നത്. മഴ മൂലം കാണാന്‍ സാധിക്കാത്തതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്ന് ഇന്‍ഡിഗോ വക്താവ് പറഞ്ഞു.
കൂട്ടിയിടി ഒഴിവാക്കാന്‍ പെട്ടെന്ന് ദിശമാറ്റുകയും ഉയരം മാറ്റി ക്രമീകരിക്കുകയും ചെയ്തപ്പോഴുണ്ടായ കുലുക്കത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. മൂന്നോറോളം പേര്‍ ഇരുവിമാനങ്ങളിലുമായി ഉണ്ടായിരുന്നു. പരിക്കേറ്റവരില്‍ നാലു യാത്രക്കാരും രണ്ട് വിമാന ജീവനക്കാരുമാണ് ഉള്ളത്. ഇവരുടെ പരിക്ക് സാരമുള്ളതല്ല
Post Your Comments