KeralaNews

കേരളത്തിലെ മതം മാറ്റം : മതപരിവര്‍ത്തനം പണം നല്‍കി ? മതപഠന കേന്ദ്രങ്ങള്‍ നിരീക്ഷണത്തില്‍

തിരുവനന്തപുരം: കേരളത്തില്‍ ഐ.എസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് അടുത്തിടെ നടന്ന മതപരിവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വിജിലന്‍സ് പരിശോധിക്കുന്നു. പണം നല്‍കി മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടെങ്കില്‍ അത് അഴിമതി നിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്നാണ് വിജിലന്‍സിന്റെ നിരീക്ഷണം. രാജ്യത്തിനുപുറത്തുനിന്ന് കേരളത്തിലെ ചില മതപഠനകേന്ദ്രങ്ങള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായവും നിരീക്ഷണത്തിലാണ്. പണം നല്‍കി മതപരിവര്‍ത്തനം നടക്കുന്നതായി ലഭിച്ചിട്ടുള്ള പരാതികളെക്കുറിച്ച് വിശദമായി അന്വേഷിക്കും. പരാതികളില്‍ കഴമ്പുണ്ടെങ്കില്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.

കേരളത്തില്‍നിന്ന് ദുരൂഹസാഹചര്യത്തില്‍ അടുത്തിടെ അപ്രത്യക്ഷരായ 21 പേരില്‍ അഞ്ചുപേര്‍ മതംമാറിയവരാണ്. പണവും പ്രലോഭനവും ഈ മതംമാറ്റങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് സംശയിക്കപ്പെടുന്നു. അപ്രത്യക്ഷരായവരില്‍ ചിലര്‍ക്ക് രാജ്യാന്തര ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്നു സൂചന ലഭിച്ചതിനെത്തുടര്‍ന്ന് കേരളത്തിലെ മതപരിവര്‍ത്തനങ്ങളും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ കര്‍ശന നിരീക്ഷണത്തിലാണ്. അപ്രത്യക്ഷരായവരില്‍ അടുത്തിടെ മതം മാറിയവര്‍ അവരുടെ ബന്ധുക്കളെയും പരിചയക്കാരെയും മതം മാറാന്‍ നിര്‍ബന്ധിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍ തീവ്രവാദ സ്വഭാവമുള്ള സംഘടനകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടുണ്ടോയെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ പരിശോധിക്കുന്നുണ്ട്. ഇതിനു സമാന്തരമായാണ് വിജിലന്‍സിന്റെ അന്വേഷണം. മതപരിവര്‍ത്തനം നടത്തുന്ന കേരളത്തിലെ രണ്ടുകേന്ദ്രങ്ങളിലൂടെ 2011നും 2015നും ഇടയില്‍ 5,793 പേര്‍ ഇസ്ലാം മതം സ്വീകരിച്ചിട്ടുണ്ട്. ഇതില്‍ 76 ശതമാനവും 35 വയസ്സില്‍ താഴെ പ്രായമുള്ള സ്ത്രീകളാണ്. മതപരിവര്‍ത്തനം നടത്തിയവരില്‍ 4,719 പേര്‍ ഹിന്ദുക്കളും 1,074 പേര്‍ ക്രിസ്ത്യാനികളുമാണ്. 2011ല്‍ 1074പേരും 2012ല്‍ 1117പേരും 2013ല്‍ 1137പേരും 2014ല്‍ 1256പേരും 2015ല്‍ 1209 പേരും കേരളത്തില്‍ മറ്റു മതങ്ങളില്‍നിന്ന് ഇസ്ലാം മതത്തിലേക്ക് മാറി. ഈ മതംമാറ്റങ്ങളെല്ലാം സ്വമേധയ നടന്നവയാണെന്ന് കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കരുതുന്നില്ല. അടുത്തിടെ കാണാതായ തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശിനി നിമിഷ ഇസ്ലാം മതത്തിലേക്ക് മാറിയത് മൂന്നുവര്‍ഷം മുമ്പ് തിരുവനന്തപുരത്തെ ഒരു കേന്ദ്രത്തില്‍ വെച്ചാണ്. ഇത്തരം കേന്ദ്രങ്ങളില്‍ നടക്കുന്ന മതപരിവര്‍ത്തനങ്ങളുടെ വിവരങ്ങളും കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ ശേഖരിക്കുന്നുണ്ട്. മക്കള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായി എന്നുകാണിച്ച് മതംമാറിയ പല പെണ്‍കുട്ടികളുടെ രക്ഷിതാക്കളും കഴിഞ്ഞ വര്‍ഷങ്ങളില്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button