ദുബായ്: യു എ യിൽ ഫുട്ബോൾ പ്രേമികളുടെ കൂട്ടായ്മക്ക് രൂപമായി. യു എ ഇ ടൂർണമെന്റിലെ കായിക പ്രേമികളും ഫുട്ബോൾ ടീമുകളും ചേർന്നാണ് ‘കെഫ’ എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചത്. ഫുട്ബോൾ മേളകളിൽ പങ്കെടുക്കുന്ന ടീമുകൾക്ക് ഏകീകൃത രൂപം കൊണ്ടുവരാനും പ്രവാസി മലയാളി ഫുട്ബോൾ താരങ്ങൾക്ക് കൂടുതൽ അവസരം നൽകാനും ആണ് കെഫ രൂപീകരിച്ചത്.
50ൽ അധികം മലയാളി ഫുട്ബാൾ ടീമുകളാണ് പല പ്രമുഖ കമ്പനികളുടെ പേരിലുള്ള ക്ലബ്ബുകളിലായി യു എ യിൽ ഉള്ളത്. കുറഞ്ഞ വേതനത്തിൽ ജോലി ചെയ്യുന്ന താരങ്ങൾ കളിക്കിടയിൽ പറ്റുന്ന പരിക്കു കാരണം തുടർചികിത്സക്കു പ്രയാസം നേരിടുകയാണ്. ഇതിനു ഒരു പരിഹാരം കണ്ടെത്താൻ കെഫ മുന്നിട്ടിറങ്ങും. കൂടാതെ കുട്ടികൾക്ക് പരിശീലനവും പ്രവാസി മലയാളികൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും മികച്ച റഫറിയെ കൊണ്ടുവരികയുമാണ് കെഫയുടെ പ്രധാന ലക്ഷ്യങ്ങൾ എന്ന് ജനറൽ സെക്രട്ടറി പ്രദീപ് പറഞ്ഞു.
Post Your Comments