ന്യൂഡല്‍ഹി : ഭീകര സംഘടനയായ ഐഎസിലേക്ക് ഇന്ത്യയില്‍ ആകര്‍ഷിക്കപ്പെട്ടത് വളരെ കുറച്ച് യുവാക്കള്‍ മാത്രമാണെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോകസഭയിലാണ് കേന്ദ്രം ഇക്കാര്യം അറിയിച്ചത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിനായി ഇസ്ലാമിക് സ്റ്റേറ്റ്, ഐഎസ് ഇറാഖ് ആന്‍ഡ് ലെവന്‍റ്, ഐഎസ് ഇറാഖ് ആന്‍ഡ് സിറിയ തുടങ്ങിയ വിഭാഗങ്ങള്‍ പോസിറ്റീവും നെഗറ്റീവുമായ പ്രതിബിംബങ്ങള്‍ ഉപയോഗിക്കാറുണ്ട് എന്നാല്‍ ഇന്ത്യയില്‍ നിന്ന് ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടത് വളരെ കുറച്ചു പേര്‍മാത്രമാണെന്ന് മന്ത്രി ഹന്‍സ്രാജ് ആഹിര്‍ പറയുന്നു.
യുവാക്കളെ ഐ എസിലേക്ക് ആകര്‍ഷിക്കപ്പെടുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിവിധ പദ്ധതികള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി ഹന്‍സ് രാജ് ആഹിര്‍ വ്യക്തമാക്കി.രഹസ്യന്വേഷണ സുരക്ഷാ വിഭാഗങ്ങള്‍ തീവ്രവാദ സംഘടനകളെ നിരീക്ഷിച്ച് വരികയാണെന്നും ഭീകരവാദവുമായി ബന്ധപ്പെട്ട് രാജ്യത്തു നിന്ന് സാമ്പത്തിക സഹായം നല്‍കുന്നത് തടയുന്നതിനും കള്ളപ്പണത്തിന്‍റെ വിനിയോഗം തടയുന്നതിനും നിലവിലെ നിയമസംവിധാനം ഫലപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഐഎസ് ബന്ധവുമായി ബന്ധപ്പെട്ട് എന്‍ ഐ എയും മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണാടക,മധ്യപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇതുവരെ 54 പേര്‍ അറസ്റ്റിലായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിന്ന് ദുരൂഹ സാഹചര്യത്തില്‍ കുറച്ചു പേരെ കാണാതായിട്ടുണ്ടെന്നും കൂടുതൽ അന്വേഷണങ്ങൾ അതിന്മേൽ നടക്കുന്നു എന്നും അദ്ദേഹം അറിയിച്ചു.
Post Your Comments