India

സഹയാത്രികയോട് വിമാനത്തില്‍ വെച്ച് അപമര്യാദയായി പെരുമാറി ; ഇന്ത്യാക്കാരനെതിരെ കേസ്

ന്യൂഡല്‍ഹി : സഹയാത്രികയോട് വിമാനത്തില്‍ വെച്ച് അപമര്യാദയായി പെരുമാറിയ ഇന്ത്യാക്കാരനെതിരെ കേസ്. ലോസ് ഏഞ്ചല്‍സില്‍ നിന്നും ന്യൂജേഴ്‌സിലേക്കുള്ള യാത്രക്കിടയില്‍ ലൈംഗികചുവയോടെ സഹയാത്രികയെ സ്പര്‍ശിച്ച വിശാഖപട്ടണം സ്വദേശിയായ വീരഭദ്രറാവു കുന(58)ത്തിനെതിരെയാണ് കേസ്.

വിമാനം യാത്ര ആരംഭിച്ചതിന് ശേഷം കുനമിന്റെ അടുത്തായി നടുവിലത്തെ സീറ്റിലിരുന്ന സ്ത്രീ ഉറങ്ങി പോയി. എന്നാല്‍ അവര്‍ ഉണര്‍ന്നപ്പോള്‍ കാണുന്നത് പ്രതി അവരെ അനാവശ്യമായ തരത്തില്‍ സ്പര്‍ശിക്കുന്നതാണ്. തുടര്‍ന്ന് തൊട്ടടുത്ത സീറ്റിലിരുന്നയാളോട് അവര്‍ കാര്യം പറയുകയും അയാള്‍ ഇടപെട്ടപ്പോള്‍ സംഭവം മറക്കണമെന്നും താന്‍ കാരണം ഉണ്ടായ പ്രശ്‌നങ്ങള്‍ക്ക് പകരമായി മദ്യം വാങ്ങി നല്‍കാമെന്ന് ഇയാള്‍ ഓഫര്‍ ചെയ്യുകയും ചെയ്തു.

എന്നാല്‍ അയാള്‍ അത് നിരസിക്കുകയും കാര്യം വിമാനജീവനക്കാരെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ സീറ്റ് മാറ്റി ഇരുത്തി. പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. വിമാനം ന്യൂജേഴ്‌സിലെത്തിയപ്പോള്‍ തന്നെ ഇയാളെ പിടികൂടാനായി എഫ്.ബി.ഐ അവിടെ എത്തിയിരുന്നു. യു.എസ് ഫെഡറല്‍ കോടതി മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയായ ഇയാളെ അമ്പതിനായിരം യു.എസ് ഡോളറിന്റെ ജാമ്യത്തില്‍ പുറത്തുവിട്ടു. രണ്ടു വര്‍ഷത്തെ തടവും 250,000 യു.എസ് ഡോളര്‍ പിഴയും ലഭിക്കാവുന്ന കേസാണ് ഇയാള്‍ക്ക് എതിരെ എടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button