NewsIndia

കശ്മീര്‍ വീണ്ടും അശാന്തിയിലേയ്ക്ക് : സംഘര്‍ഷത്തില്‍ രണ്ട് മരണം

ശ്രീനഗര്‍ : കശ്മീര്‍ വീണ്ടും പുകയുന്നു. കശ്മീര്‍ താഴ്‌വരയില്‍ ചൊവ്വാഴ്ച വൈകീട്ട് രണ്ടുപേര്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്ത സംഭവത്തെത്തുടര്‍ന്ന് കശ്മീര്‍ താഴ്‌വരയിലെ സ്ഥിതിഗതികള്‍ വീണ്ടും സംഘര്‍ഷത്തിലേക്കു വഴുതിപ്പോകുന്നു. ഇന്നലെ രാത്രി വൈകിയാണ് വാഹനം ആക്രമിച്ച ജനക്കൂട്ടത്തിന്റെ നേര്‍ക്ക് റാംപാനിലെ അഡീഷനല്‍ ജില്ലാ ഡെവലപ്‌മെന്റ് കമ്മിഷണറുടെ സുരക്ഷാസൈനികന്‍ വെടിയുതിര്‍ത്തത്. പുല്‍വാമ ജില്ലയിലെ ലെത്‌പോറയില്‍ ശ്രീനഗര്‍ ജമ്മു ദേശീയപാതയില്‍ നടന്ന സംഭവത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും മറ്റൊരാള്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ശ്രീനഗറിലെ ഛട്ടബാല്‍ മേഖലയില്‍ ഇന്നലെ രാത്രിയില്‍ ദുരൂഹ സാഹചര്യത്തില്‍ ഒരു ബാങ്ക് എടിഎം കാവല്‍ക്കാരനും കൊല്ലപ്പെട്ടു. മൂര്‍ച്ചയുള്ള ഉപകരണം ഉപയോഗിച്ചാണ് ഇയാളെ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. ഛട്ടബാല്‍ മേഖലയില്‍ നിരവധിപ്പേര്‍ പ്രതിഷേധവുമായി റോഡിലിറങ്ങി. ദക്ഷിണ കശ്മീര്‍ മേഖലയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു. ക്രമസമാധാനപാലനത്തിനായി താഴ്‌വരയില്‍ ബാക്കിയിടങ്ങളില്‍ കര്‍ശന പരിശോധനകളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി.

നേരത്തെ ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയെ സൈന്യം ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് സംഘര്‍ഷത്തിലായിരുന്ന കശ്മീര്‍ അടുത്തിടെയാണ് സമാധാനത്തിന്റെ പാതയിലേക്കുവന്നത്. കര്‍ഫ്യൂ പിന്‍വലിക്കുകയും പൊതുഗതാഗതം ആരംഭിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് ജനജീവിതം സാധാരണനിലയിലേക്കെത്തിയിട്ടു രണ്ടു ദിവസമേ ആയിരുന്നുള്ളൂ. ജൂലൈ ഒന്‍പതിന് പ്രതിഷേധം ആരംഭിച്ചതിനുശേഷം ഇതുവരെ വിദ്യാഭ്യാസ സ്ഥാപനങ്ങളൊന്നും പ്രവര്‍ത്തിച്ചിരുന്നില്ല. കഴിഞ്ഞ രണ്ടുദിവസമായി സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ജോലിക്കെത്തിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button