തിരുവനന്തപുരം : വയര്ലെസില് മുഴങ്ങുന്ന സ്ത്രീ ശബ്ദം പോലീസിനെ കുഴക്കുന്നു. കഴിഞ്ഞ ഒരാഴ്ച്ചയായി സിറ്റി പോലീസ് കമ്മീഷണർ എന്ന പേരിൽ കമ്മീഷണറുടെ അടയാളപദമായ ‘കോബ്ര’ എന്ന വാക്കോടുകൂടിയാണ് കാൾ എത്തുക. ഞായറാഴ്ച്ച രാത്രിയാണ് അവസാന സന്ദേശമെത്തിയത്. ഇല്ല , അല്ല എന്നീ മറുപടികൾ മാത്രമേ പറയാറുള്ളൂ. പോലീസിന്റെ പക്കല്‍നിന്ന് നഷ്ടപ്പെട്ട വയര്‍ലെസ് ഉപയോഗിച്ചോ അല്ലെങ്കില്‍ ഏതെങ്കിലും പോലീസ് ഓഫീസര്‍മാരുടെ സെറ്റ് ദുരുപയോഗം ചെയ്തതോ ആകാമെന്ന് കരുതുന്നു.
വയര്‍ലെസ് സെറ്റില്‍ വരുന്ന സ്ത്രീശബ്ദം അധികനേരം നില്‍ക്കാറില്ല. രണ്ടുമൂന്നു വാക്ക് പറഞ്ഞ ശേഷം നിര്‍ത്തുകയാണ് പതിവ്. കമ്മീഷണറുടെ സന്ദേശം എന്ന് കരുതി ആരും കണ്ടുപിടിക്കാൻ ഒന്നും ശ്രമിച്ചിരുന്നില്ല. ബജറ്റ് അവതരണങ്ങൾക്കിടയിൽ ഉണ്ടായ സംഘർഷത്തിൽ മെഡിക്കല്‍ കോളേജ് സര്‍ക്കിള്‍ ഇന്െസ്പക്ടറിന്റെ വയർലെസ്സ് നഷ്ടപ്പെട്ടിരുന്നു. ആ സെറ്റ് ആണോ ഇതെന്നും സംശയമുണ്ട്
Post Your Comments