International

ദുബായ് വിമാനത്തില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച വിമാനജീവനക്കാര്‍ അറസ്റ്റില്‍

ലാഹോര്‍ ● ദുബായിലേക്കുള്ള വിമാനത്തില്‍ മയക്കുമരുന്ന് ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സംഭവത്തില്‍ 12 വിമാനജീവനക്കാര്‍ അറസ്റ്റില്‍. ലാഹോറില്‍ നിന്ന് ദുബായിലേക്ക് പറക്കാന്‍ തയ്യാറെടുത്ത പാകിസ്ഥാന്‍ ദേശിയ വിമാനക്കമ്പനിയായ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പി.ഐ.എ) വിമാനത്തില്‍ നിന്ന് 6 കിലോഗ്രാം ഹെറോയിന്‍ പിടിച്ചെടുത്ത കേസിലാണ് അറസ്റ്റ്.

ഞായറാഴ്ച പുറപ്പെടാന്‍ തുടങ്ങിയ പി.ഐ.എ പി.കെ-203 വിമാനത്തില്‍ ആന്റി നാര്‍ക്കോട്ടിക്‌സ് ഫോഴ്‌സ് നടത്തിയ റെയ്ഡിലാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. വിമാനത്തിന്റെ ടോയ്‌ലറ്റില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയ ഹെറോയിന് അന്താരാഷ്ട്ര വിപണിയില്‍ 60 ദശലക്ഷം ഇന്ത്യന്‍ രൂപ വിലവരും.

നേരത്തേയും മയക്കുമരുന്ന്, വിദേശ കറന്‍സി, സിഗരറ്റുകള്‍, അനധികൃത പാസ്പോര്‍ട്ടുകള്‍, മൊബൈല്‍ ഫോണുകള്‍ മുതലായവ കടത്തിയതിന് പി.ഐ.എ ജീവനക്കാര്‍ അറസ്റ്റിലായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button