തിരുവനന്തപുരം ● കോണ്‍ഗ്രസ് കേരള ഘടകത്തിന്റെ വിദ്യാര്‍ഥി സംഘനയായ കെ.എസ്.യുവിന്റെ എല്ലാ സംഘടനകളും പിരിച്ചുവിട്ടു. എൻ.എസ്.യു നേതൃത്വവുമായി ചർച്ച ചെയ്യാതെ പുനഃസംഘടന നടത്തിയതിനെത്തുടര്‍ന്നാണ് നടപടി. ഉടൻ തന്നെ കെ.എസ്.യു സംഘടനാതെരഞ്ഞെടുപ്പ് നടത്തുമെന്നും, കെ.എസ്.യു അംഗത്വവിതരണക്യാമ്പ് ആരംഭിക്കുമെന്നും കേരളത്തിന്റെ പാർട്ടിചുമതലയുള്ള സെക്രട്ടറി ശ്രാവൺ റാവു അറിയിച്ചു.
കെ.എസ്.യുവിൽ ജില്ലാ സെക്രട്ടറിമാരെ ജനറൽ സെക്രട്ടറിമാരായി സ്ഥാനക്കയറ്റം നൽകുകയും, ജില്ലാ കമ്മറ്റികളിൽ പ്രസിഡന്റുമാരെ നിയമിക്കുകയും ചെയ്തിരുന്നു. കേന്ദ്രകമ്മറ്റിയുമായി കൂടിയാലോചിക്കാതെയാണിത് ചെയ്തത്. ഈ നിയമനങ്ങളും ദേശീയ നേതൃത്വം റദ്ദാക്കിയിട്ടുണ്ട്.
Post Your Comments