ഐഫോണ്‍ 6 പൊട്ടിത്തെറിച്ച് യുവാവിനു പൊള്ളലേറ്റു. ന്യൂഡല്‍ഹിയില്‍ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ് ആയി ജോലി ചെയ്യുന്ന സിഡ്‌നി സ്വദേശി ഗാരെത് ക്ലയറിനാണ് പൊള്ളലേറ്റത്. ഫോണിന്റെ പിന്‍വശം പൂര്‍ണമായും പൊട്ടിത്തെറിയില്‍ തകര്‍ന്നു പോയി. അടിയില്‍ നിന്ന് ലിഥിയം ലീക്ക് ചെയ്യുന്നുമുണ്ട്. മെറ്റല്‍ കെയ്‌സ് ആണ് ഫോണിന്. എന്നാല്‍ മുകള്‍ വശത്തിന് കുഴപ്പം ഒന്നും സംഭവിച്ചിട്ടുമില്ല. ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ ബൈക്കില്‍ നിന്ന് വീഴുകയും തുടര്‍ന്ന് പാന്റിന്റെ പിന്‍ പോക്കറ്റിലിരുന്ന ഐഫോണില്‍ അമര്‍ന്നപ്പോള്‍ ഫോണ്‍ തീപിടിച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.
കാലിന്റെ തുടയില്‍ മൂന്നു ഡിഗ്രി പൊള്ളലേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. വീഴുമ്പോള്‍ ക്ലയറിന്റെ ബാക്ക് പോക്കറ്റിലായിരുന്നു ഫോണ്‍ സൂക്ഷിച്ചിരുന്നത്. വീണ് സെക്കന്‍ഡുകള്‍ കഴിഞ്ഞപ്പോള്‍ തന്നെ പുറകില്‍ നിന്ന് പുക ഉയരുന്നതായും വല്ലാത്ത ചൂടും അനുഭവപ്പെട്ടു. തുടര്‍ന്ന് പെട്ടെന്ന് ഒരു പൊട്ടിത്തെറി ശബ്ദം കേള്‍ക്കുകയായിരുന്നു. അത് തന്റെ ഫോണാണെന്ന് ക്ലയര്‍ തിരിച്ചറിയുകയും ചെയ്തു. ഇട്ടിരുന്ന പാന്റ് കത്തിപ്പോകുകയും വലത്തേ തുടയുടെ മുകളിലെ തൊലി പൊള്ളിയടര്‍ന്നു പോകുകയും ചെയ്തു. പൊള്ളല്‍ ഗുരുതരമാണ്. ക്ലയറിന് സ്‌കിന്‍ ഗ്രാഫ്റ്റ് ചികിത്സ ചെയ്യേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ പറഞ്ഞത്.
ബാറ്ററിയിലെ ലിഥിയം അയണാണ് പൊട്ടിത്തെറിച്ചതെന്നാണ് വിവരം. അതുകൊണ്ടു തന്നെ ലിഥിയം അയണ്‍ ബാറ്ററികളുടെ അപകടത്തെ കുറിച്ച് മറ്റുള്ളവര്‍ക്ക് അവബോധം നല്‍കുന്നതിനായി ക്ലയര്‍ തനിക്ക് പരുക്ക് പറ്റിയ ഫോട്ടോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ജീവിതത്തിനു അപകടം വരുത്തിവയ്ക്കുന്ന ഇവ നാം ഒരു കരുതലും ഇല്ലാതെയാണ് ഉപയോഗിക്കുന്നതെന്നാണ് ക്ലയര്‍ പറയുന്നത്. സംഭവത്തെ കുറിച്ച് അന്വേഷിക്കാമെന്ന് ക്ലയറിന് ആപ്പിള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.
@tim_cook @AppleNewsAU @AppleNewsUK iPhone exploded in back pocket after bike fall. Skin graft surgery required pic.twitter.com/QG26cuLYXH
— Gareth Clear (@gareth_clear) July 31, 2016
Post Your Comments