
ന്യൂഡല്‍ഹി : ന്യൂഡല്‍ഹിയില്‍ ഇരുപത് കോടിയുടെ മയക്കുമരുന്നുമായി എട്ട് പേര്‍ അറസ്റ്റില്‍. ഗ്രേറ്റര്‍ കൈലാഷില്‍ പ്രത്യേക പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് 20 കോടിയുടെ മയക്കുമരുന്ന് പിടികൂടിയത്. യുവാക്കള്‍ക്ക് മയക്കുമരുന്നു നല്‍കുന്ന സംഘമാണ് പിടിയിലായത്.
പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതികള്‍ ഡല്‍ഹിയിലേയും മുംബൈയിലേയും യുവാക്കള്‍ക്ക് മയക്കുമരുന്ന് വിതരണം ചെയ്തതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാസം മുംബൈയില്‍ നിന്ന് 90 ലക്ഷം രൂപയുടെ മയക്കു മരുന്ന് നൈജീരിയന്‍ സ്വദേശികളില്‍ നിന്നും പിടികൂടിയിരുന്നു.
Post Your Comments