ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാകുന്നതിന് ആധാര്‍ കാര്‍ഡിലെ മൊബെല്‍ നമ്പര്‍ ശരിയാണെന്നുറപ്പുവരുത്തണമെന്ന് യുണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. ആധാര്‍ അധിഷ്ഠിത ഒ.ടി.പി (വണ്‍ ടൈം പാസ്‌വേര്‍ഡ്) വഴിയാണ് ഈ സേവനങ്ങള്‍ ലഭ്യമാവുക.
നിരവധി സേവനങ്ങൾക്ക് നിലവില്‍ ആധാര്‍ കാര്‍ഡാണ് അടിസ്ഥാനമാക്കുന്നത്. ആധാര്‍ അധിഷ്ഠിത ഇ ഒപ്പ് ഉപയോഗിച്ച് പാന്‍ കാര്‍ഡിന് അപേക്ഷിക്കാനും പാന്‍ കാര്‍ഡിലെ വിവരങ്ങള്‍ ഓണ്‍ലൈനായി പുതുക്കാനും സാധിക്കും. ഇതിനെല്ലാം ആധാര്‍ അധിഷ്ഠിത ഒ.ടി.പി ഉപയോഗിക്കുന്നുണ്ട്. ഇത് മൊബൈല്‍ നമ്പറിലാണ് ലഭ്യമാവുക.
Post Your Comments