നിങ്ങള്‍ക്ക് ഹിതകരമല്ലാത്ത വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴോ അറിയുമ്പോഴോ ഉണ്ടാകുന്ന അസഹിഷ്ണുതയും അസ്വസ്ഥതയും അനുഭവപ്പെടാറുണ്ടോ? എങ്കില്‍ അതിനൊരു ഒറ്റമൂലി നിര്‍ദ്ദേശിക്കുകയാണ് വാട്സ്ആപ്പില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു സന്ദേശം. സന്ദേശം ഇപ്രകാരമാണ്.
നിങ്ങള്‍ ഒരു മുസ്ലിമാണെങ്കില്‍… കഴിഞ്ഞ 30 വര്‍ഷമായി ജീവിക്കുന്ന രാജ്യത്ത് നിങ്ങള്‍ സുരക്ഷിതരല്ലെന്ന് പെട്ടെന്ന് ഒരു ദിവസം തോന്നുന്നുവെങ്കില്‍… നിങ്ങള്‍ ഒരു ദളിതനാണെങ്കില്‍.. നിങ്ങള്‍ ജീവിക്കുന്ന ഓരോ നിമിഷവും അധിക്ഷേപിക്കപ്പെടുകയാണെന്ന് പെട്ടെന്ന് അനുഭവപ്പെടുന്നുവെങ്കില്‍… നിങ്ങള്‍ ഒരു ഹിന്ദുവാണെങ്കില്‍.. പശുക്കളെ എല്ലായിടത്തും കശാപ്പ് ചെയ്യുകയാണെന്ന് പെട്ടെന്ന് തോന്നുന്നുവെങ്കില്‍… നിങ്ങള്‍ക്ക് ഒരു കാര്യം ചെയ്യാന്‍ കഴിയും… സമൂഹ്യമാധ്യമങ്ങളില്‍ നിന്ന് കുറച്ച് ദിവസത്തേക്ക് മാറിനില്‍ക്കുക.. ടെലിവിഷനില്‍ വാര്‍ത്തകള്‍ കാണുകയോ പത്രങ്ങള്‍ വായിക്കുകയോ ചെയ്യരുത്.. നിങ്ങള്‍ക്ക് മനസിലാക്കാന്‍ കഴിയും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ ഈ മൂന്ന് മാദ്ധ്യമങ്ങളിലൂടെ മാത്രമേ നിലനില്‍ക്കുന്നുള്ളൂവെന്ന്. നമ്മള്‍ ഇന്ത്യക്കാരാണ്.. ലോകത്തെ നൂറ്റാണ്ടുകളോളം സ്വാധീനിച്ചവര്‍.. ‘നാനാര്‍ത്ഥത്തില്‍ ഏകത്വം’ എന്ന ആശയത്തിലൂടെ ലോകത്തിന് അതുല്യമായ മാതൃകയായവര്‍… അത് നമുക്ക് കാത്തുസൂക്ഷിക്കാം..
Post Your Comments