മുംബൈ: മദ്യവ്യവസായി വിജയമല്യയുടെ ആസ്തികള്‍ വീണ്ടും ലേലത്തിന്. ബാങ്കുകള്‍ക്ക് വായ്പാ കുടിശ്ശിക വരുത്തി മുങ്ങിയ വിജയ് മല്ല്യയുണ്ടാക്കിയ നഷ്ടം നികത്താനുള്ള ജപ്തിനടപടികളുടെ ഭാഗമാണ് ലേലം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 17 ബാങ്കുകള്‍ ചേര്‍ന്നാണ് ജപ്തി നടപടികള്‍ കൈക്കൊണ്ടിട്ടുള്ളത്.
കിങ്ഫിഷര്‍ ആസ്ഥാനമന്ദിരം, കാറുകള്‍, ഓഫീസ് സാമഗ്രികള്‍, ആഡംബര ജെറ്റ് വിമാനം, ഗോവയിലെ കിങ് ഫിഷര്‍ വില്ല, കമ്പനിയുടെ ബ്രാന്‍ഡുകള്‍, വ്യാപാരമുദ്രകള്‍ ഇവ കൂടാതെ മല്ല്യയുടെ വസ്ത്രങ്ങൾ ഉൾപ്പെടെയാണ് ലേലം ചെയ്യുന്നത്. മുൻപ് ഒരിക്കൽ ഇവ ലേലത്തിന് വെച്ചിരുന്നെങ്കിലും അടിസ്ഥാനവില കൂടിയതു മൂലം ആരുമെത്തിയിരുന്നില്ല . അതിനാൽ ഇത്തവണ വിലയിൽ കുറവ് വരുത്തിയിട്ടുണ്ട്.
Post Your Comments