
കാലിഫോര്‍ണിയ : പാരച്യൂട്ടിന്റെ സഹായമില്ലാതെ 25000 അടി ഉയരത്തില്‍ നിന്നും ചാടി ലോക റെക്കോര്‍ഡുമായി ലൂക്ക്. സ്കൈഡൈവറായ ലൂക്ക് ഐകിസ് എന്ന 42 കാരനാണ് ലോകറെക്കോര്‍ഡ് സൃഷ്ടിച്ചത്. തെക്കന്‍ കാലിഫോര്‍ണിയയിലെ സിമി താഴ്വരയിലായിരുന്നു ലൂക്കിന്റെ പ്രകടനം നടന്നത്.
ഫോക്സ് ടെലിവിഷന്‍ ഇത് തത്സമയം സംപ്രേക്ഷണം ചെയ്യുകയും ചെയ്തു. മണിക്കൂറില്‍ 193 കിലോമീറ്റര്‍ വേഗത്തിലായിരുന്നു ലൂക്കിന്റെ ചാട്ടം. ഇതുവരെ പതിനെണ്ണായിരത്തോളം തവണയാണ് ലൂക്ക് സ്കൈ െ്രെഡവിങ് നടത്തിയിട്ടുള്ളത്. ലൂക്കിന്റെ ചാട്ടം പിഴക്കാതെ താഴെ കെട്ടിയിരുന്ന വലയില്‍ തന്നെ വന്നു വീണു.
Post Your Comments