IndiaNews

ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകയുടെ ആത്മഹത്യ: ഒരു എംഎല്‍എ കൂടി അറസ്റ്റില്‍

ദില്ലി: ദില്ലിയില്‍ ലൈംഗിക പീഡനത്തിനിരയായി ആംആദ്മി പാര്‍ട്ടി വനിതാ പ്രവര്‍ത്തക ആത്മഹത്യ ചെയ്ത സംഭവത്തിൽ വീണ്ടും ഒരു എം. എൽ. എ യുടെ അറസ്റ്റ് രേഖപ്പെടുത്തി. നരേലയില്‍ നിന്നുള്ള എംഎല്‍എ ശരത് ചൗഹാനെയാണ് അറസ്റ്റ് ചെയ്തത്.

പാര്‍ട്ടിയില്‍ ഉയര്‍ന്നുവരണമെങ്കില്‍ ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകണമെന്ന് രമേശ് ഭരദ്വാജ് എന്ന എഎപി നേതാവ് തന്നോട് ആവശ്യപ്പെട്ടിരുന്നതായും ഇത് പ്രശ്‌നമായപ്പോള്‍ ഇയാളെ എംഎല്‍എ ശരതാണ് സംരക്ഷിച്ചതെന്നും ആത്മഹത്യക്ക് മുമ്പ് യുവതി ആരോപിച്ചിരുന്നു. തന്നെ പീഡിപ്പിച്ച കേസിൽ എഎപി നേതാവായ രമേശിനെ അറസ്റ്റ് ചെയ്‌തെങ്കിലും ഇയാൾ പുറത്തിറങ്ങിയതിലുള്ള മാനസിക സംഘർഷം മൂലമാണ് യുവതി ആത്മഹത്യ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button