പണ്ടൊക്കെ മുത്തശ്ശിക്കഥകളിലൂടെയാണു നാം പ്രേതകഥള്‍ കൂടുതലും കേട്ടിട്ടുള്ളത്. പിന്നീടു സിനിമകളും സീരിയലുകളുമൊക്കെ നമുക്കു മുന്നില്‍ പ്രേതങ്ങളുടെ വിവിധ രൂപഭാവങ്ങള്‍ കാട്ടിത്തന്നു. ഇപ്പോള്‍ പ്രേതങ്ങള്‍ ട്രെന്‍ഡിങ്ങാകുന്നത് സമൂഹമാധ്യമത്തിലൂടെയാണ്. പ്രേതങ്ങളെക്കുറിച്ചുള്ള കഥകള്‍ക്കും ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമൊക്കെ ആരാധകരേറെയാണ്. കഴിഞ്ഞയാഴ്ചയാണ് അപകട സ്ഥലത്തു രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടയില്‍ ആത്മാവിന്റെ സാന്നിധ്യം ദൃശ്യമായിട്ടുള്ള ഫോട്ടോ ഫേസ്ബുക്കിലും മറ്റും പരന്നത്. അതിനു പുറകെയിതാ സമാനമായൊരു വീഡിയോ ചൈനയില്‍ നിന്നും പുറത്തു വന്നിരിക്കുന്നു.
മരിച്ചു കിടക്കുന്ന യുവതിയുടെ ശരീരത്തില്‍ നിന്നും വെളുത്ത രൂപം പറന്നുയരുന്നതാണ് വീഡിയോയില്‍ ദൃശ്യമാകുന്നത്. സ്ത്രീയുടെ ശരീരത്തില്‍ നിന്നും ഉയര്‍ന്നു വരുന്നത് ആത്മാവാണെന്നാണ് ഭൂരിഭാഗം പേരുടെയും വാദം. ആശുപത്രിക്കുള്ളിലെ ഇരുട്ടുനിറഞ്ഞ മുറിയില്‍ ഒരു കട്ടിലില്‍ മുഴുവനായി വെള്ള പുതച്ചു കിടക്കുന്ന രൂപത്തെയാണ് ആദ്യം കാണുക. പെട്ടെന്നതാ ആ സ്ത്രീ ശരീരത്തില്‍ നിന്നും ഒരു വെളുത്ത പുക പറന്നുയരുന്നു, ശേഷം അതു വായുവില്‍ അപ്രത്യക്ഷമാകുന്നു.
വീഡിയോ കണ്ട മിക്കയാളുകളും അതു ആത്മാവാണെന്നു ഉറച്ചു വിശ്വസിക്കുന്നവരാണ്. 2014 ജൂലൈ ഇരുപതിനെടുത്ത വിഡിയോ കഴിഞ്ഞ ദിവസമാണ് യൂട്യൂബിലൂടെ പുറത്തു വിട്ടിരുന്നത്. ആത്മാവു ശരീരത്തെ വേര്‍പെടുന്ന യഥാര്‍ഥ വീഡിയോ എന്ന ടൈറ്റില്‍ നല്‍കി അപ്‌ലോഡ് ചെയ്തിരിക്കുന്ന വിഡിയോ ഇതിനകം ലക്ഷങ്ങള്‍ കണ്ടുകഴിഞ്ഞു.
Post Your Comments