കൊച്ചി: മുന്‍ ധനമന്ത്രി കെ.എം. മാണിക്കെതിരെ വിജിലന്‍സിന്റെ ത്വരിതപരിശോധന. ആയുര്‍വേദ മരുന്ന് കമ്പനിക്ക് വഴിവിട്ട് ഇളവ് നല്‍കിയെന്ന പരാതിയില്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച പരാതിയിലാണ് പരിശോധന നടത്താൻ നിർദ്ദേശിച്ചിരിക്കുന്നത്. മാണി ഉൾപ്പെടെ 11 പേർക്കെതിരെയാണ് പരാതി.
തൃശൂര്‍ തോംസണ്‍ ഗ്രൂപ്പിനെ വഴിവിട്ട് സഹായിച്ചുവെന്ന പരാതിയെത്തുടർന്ന് അന്വേഷണസംഘം നടത്തിയ പരിശോധനയിൽ നികുതി വെട്ടിപ്പ് കണ്ടുപിടിച്ചതിനെതുടർന്ന് 64 കോടി രൂപ പിഴ ഈടാക്കിയിരുന്നു. പിന്നീട് മാണി ഇടപെട്ട് സ്റ്റേ നല്‍കുകയും പിഴ എഴുതി തള്ളുകായും ചെയ്തിരുന്നു. ഇതു പോലെ പല സ്ഥാപനങ്ങളും അടക്കേണ്ട നികുതി കുറച്ച് സംസ്ഥാനത്തിന് 150 നഷ്ടമുണ്ടാക്കിയെന്നാണ് പരാതി. കൂടാതെ അന്യസംസ്ഥാനത്ത് നിന്നും കോഴി ഇറക്കുമതി കേസിലും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
Post Your Comments