ഇസ്ലാമിക് സ്റ്റേറ്റിന്‍റെ സിറിയയിലെ ശക്തികേന്ദ്രമായ റക്ക പിടിച്ചെടുക്കാന്‍ വന്‍സൈനികനീക്കം നടത്താനുള്ള തയാറെടുപ്പിലാണ് റഷ്യന്‍ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിനെന്ന്‍ റിപ്പോര്‍ട്ട്. ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ സ്വപ്രഖ്യാപിത തലസ്ഥാനമാണ് റക്ക. ഇതിനിടെ ബംഗ്ലാദേശ്, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയതു പോലുള്ള ഭീകരാക്രമണം റഷ്യയില്‍ നടത്തിയാല്‍ അരമണിക്കൂറിനകം ഇസ്ലാമിക് സ്റ്റേറ്റിനെ പൂര്‍ണ്ണമായും തുടച്ചുനീക്കുമെന്നും പുടിന്‍ മുന്നറിയിപ്പ് നല്‍കിയതായാണ് അന്താരാഷ്‌ട്ര ഭീകരപ്രവര്‍ത്തനത്തിനെതിരെ വാച്ച്ഡോഗ് ആയി പ്രവര്‍ത്തിക്കുന്ന “ടെറര്‍സ്കൂപ്പ്” എന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തത്.
ഇത്തരത്തിലൊരു സാഹചര്യം ഉണ്ടാവുകയാണെങ്കില്‍ അടിയന്തിര സൈനികനീക്കം നടത്താനായി 150,000 സൈനികരടങ്ങിയ കരുതല്‍സേനയെയാണ് പുടിന്‍ തയാറാക്കി നിര്‍ത്തിയിരിക്കുന്നതെന്നും ടെറര്‍സ്കൂപ്പിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പാരീസ് ഭീകരാക്രമണത്തിനു ശേഷം ഇസ്ലാമിക് സ്റ്റേറ്റിനെ ഇല്ലായ്മ ചെയ്യാന്‍ സംയുക്തസൈനികനീക്കം നടത്താന്‍ ക്രെംലിന്‍ തയാറാണെന്ന്‍ പുടിന്‍ ബ്രിട്ടനേയും ഫ്രാന്‍സിനേയും അറിയിച്ചിരുന്നു. പക്ഷേ, റഷ്യയോടൊപ്പം ചേരാനുള്ള വൈമുഖ്യം കാരണം പുടിന്‍റെ ഈ വാഗ്ദാനത്തോട് ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല ഈ രാജ്യങ്ങള്‍. അമേരിക്കയുടെ എതിര്‍പ്പും ഒരു കാരണമായി പറയപ്പെടുന്നുണ്ട്.
Post Your Comments