Technology

നിങ്ങള്‍ ഉറപ്പായും ഡൗണ്‍ലോഡ് ചെയ്യേണ്ട ആപ്പുകള്‍

നമ്മുടെ ഓരോരുത്തരുടെയും ഫോണുകളില്‍ ഉറപ്പായും ഉണ്ടാകേണ്ട ചില ആപ്പുകളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

* വാട്ട്സ്ആപ്പ്
സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും സന്ദേശങ്ങളിലൂടെയും ഫോണ്‍ വിളികളിലൂടെയും ഇപ്പോഴും അടുത്ത നിൽക്കാൻ സഹായിക്കുന്നതും ഇന്ന് പ്രചാരത്തിലുള്ളതുമായ ഒന്നാണ് വാട്ട്സ്ആപ്പ്. മെസ്സേജുകളും ചിത്രങ്ങളും വീഡിയോ , ഓഡിയോ തുടങ്ങിയ സൗകര്യങ്ങളാണ് ഇതിന്റെ പ്രത്യേകത.

*ഫേസ്ബുക്ക് മെസഞ്ചര്‍
സൗകര്യപ്രദമായ ഫേസ്ബുക്ക് ചാറ്റിംഗിന് സഹായിക്കുന്ന ആപ്പാണിത്. ചിത്രങ്ങളും വീഡിയോയുമൊക്കെ വളരെയെളുപ്പം കൈമാറാന്‍ സാധിക്കും.

*ഇന്‍സ്റ്റാഗ്രാം
നിങ്ങളുടെ ചിത്രങ്ങൾ മറ്റുള്ളവരുമായി പങ്ക് വെക്കാൻ സഹായിക്കുന്ന ആപ്പ് ആണിത്.

*സിറ്റിമാപ്പര്‍
പേര് പോലെ തന്നെ വഴികാട്ടിയാണ് ഈ ആപ്പ്. വലിയ നഗരങ്ങളിൽ ജീവിക്കുന്നവർക്ക് ഈ ആപ്പ് വളരെയേറെ ഉപയോഗപ്രദമാണ്.

*യൂബര്‍
നഗരങ്ങളിൽ ജീവിക്കുന്നവർക്ക് അത്യാവശ്യത്തിന് പെട്ടെന്ന് വാഹനസൗകര്യം ലഭ്യമാകാൻ സഹായിക്കുന്ന ആപ്പ് ആണിത്.

*കാന്‍ഡി ക്രഷ് സാഗ
ഏറ്റവും ജനപ്രിയമായ ഡിജിറ്റല്‍ ഗെയിമാണ് കാന്‍ഡി ക്രഷ് സാഗ. വളരെയധികം ആളുകളാണ് ഈ ആപ്പ് ഉപയോഗിക്കുന്നത്.

*ഡ്രോപ്‌ബോക്‌സ്
ഡോക്യുമെന്റുകളും ചിത്രങ്ങളും വീഡിയോയുമൊക്കെ ബാക്ക്അപ്പായി സൂക്ഷിക്കാന‍് ഈ ആപ്പ് സഹായിക്കും.

*ഷാസം(SHAZAM)
നിങ്ങളുടെ ഫോണിലുള്ള ഒരു ഗാനത്തിന്റെ സംഗീതം, രചയിതാവ് തുടങ്ങിയ വിശദാംശങ്ങള്‍ ഈ ആപ്പ് മൂലം മനസിലാക്കാം.

*എയര്‍ആര്‍എന്‍ബി
യാത്ര ചെയ്യാന‍് ഇഷ്‌ടപ്പെടുന്നവര്‍ തീര്‍ച്ചയായും ഡൗണ്‍ലോഡ് ചെയ്യേണ്ട ആപ്പാണിത്. വിനോദസഞ്ചാരകേന്ദ്രങ്ങളെക്കുറിച്ചും റൂട്ട്, ഹോട്ടല്‍ ബുക്കിംഗ് എന്നിവയ്‌ക്കും വഴികാട്ടിയാണ് ഇത്.

*സ്കൈസ്‌കാന്നര്‍
തല്‍സമയ വിമാന നിരക്കുകളെക്കുറിച്ചും, നിരക്കുകള്‍ താരതമ്യം ചെയ്യുന്നതിനും സഹായിക്കുന്ന ആപ്പാണിത്.

* സ്കൈപ്പ്
വീഡിയോ കാളിങ്ങിനുള്ള സൗകര്യമാണ് സ്കൈപ്പ് ലഭ്യമാക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button