ന്യൂഡൽഹി : എയർ കേരള പദ്ധതി എൽഡിഎഫ് സർക്കാരിന്റെ അജൻഡയിലില്ലെന്നും ആറൻമുള വിമാനത്താവള പദ്ധതി പ്രായോഗികമല്ലെന്നും പിണറായി വിജയൻ. ആറന്മുളയിലേത് കൃഷിഭൂമിയാണെന്നും അവിടെ വിമാനത്താവളം കൊണ്ട് വരുന്നതിനുള്ള എതിർപ്പ് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തെ അറിയിക്കാൻ ആലോചിക്കുന്നില്ലെന്നും ചെയ്യേണ്ടത് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൂടാതെ വിനോദ സഞ്ചാരികൾക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്താനെന്നോണം ബേക്കൽ, വയനാട്, ഇടുക്കി, ശബരിമല എന്നിവിടങ്ങളിൽ എയർ സ്‌ട്രിപ്പുകൾ സ്‌ഥാപിക്കാൻ അനുമതി വേണമെന്ന് വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവുമായി നടത്തിയ ചർച്ചയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments