പാലക്കാട് : കണ്ണിന് കാന്‍സര്‍ ബാധിച്ച രണ്ട് വയസുകാരന്റെ ചികിത്സയ്ക്കായി നിര്‍ധന കുടുംബം സഹായം തേടുന്നു. പാലക്കാട് പട്ടാമ്പി സ്വദേശി മൂര്‍ക്കത്തൊടി ബൈജു- പ്രിയ ദമ്പതികളുടെ മകനായ ആദര്‍ശിനു വേണ്ടിയാണ് സഹായം അഭ്യര്‍ത്ഥിക്കുന്നത്. ആദര്‍ശ് ഇപ്പോള്‍ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലാണ്. ആദര്‍ശിന്റെ ചികിത്സയ്ക്കായി വന്‍ തുകയാണ് ഈ കുടുംബത്തിന് വേണ്ടി വരുന്നത്. ഇത്രയും തുക കണ്ടെത്താന്‍ ഈ നിര്‍ധന കുടുംബത്തിനാകില്ല. തുടര്‍ചികിത്സയ്ക്ക് വഴി കണ്ടെത്തുന്നതിനായി പ്രിയയുടെ പേരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
ഈ കുടുംബത്തിന് കൈത്താങ്ങാകാന്‍ ആഗ്രഹിക്കുന്നവര്‍ ഈ വിലാസത്തില്‍ സഹായം അയക്കാം.. ബന്ധപ്പെടേണ്ട നമ്പര്‍ : ബൈജു പള്ളിപ്പുറം : 00919539280250
സഹായം അയക്കേണ്ട വിലാസം
പഞ്ചാബ് നാഷണല്‍ ബാങ്ക്,
പള്ളിപ്പുറം, പട്ടാമ്പി ബ്രാഞ്ച്
അക്കൗണ്ട് നമ്പര്‍ 4330000100086962
Post Your Comments