IndiaNews

സര്‍ക്കാതിര സംഘടനകള്‍ സ്വത്തുവിവര കണക്കുകള്‍ വെളിപ്പെടുത്തണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി : വിദേശ ഫണ്ടും കേന്ദ്രസര്‍ക്കാര്‍ ഫണ്ടും വാങ്ങി തടിച്ചുകൊഴുക്കുന്ന സര്‍ക്കാരിതര സംഘടനകളെ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഇവയെ പൊതുപ്രവര്‍ത്തകരായി കണ്ട് സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് കേന്ദ്രത്തിന്റെ പുതിയ നിര്‍ദേശം.

ഇത്തരം സംഘടനകള്‍ വിദേശ ഫണ്ട് വാങ്ങി തട്ടിയെടുക്കുകയും പല രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുകയും ചെയ്യുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് കേന്ദ്രം പുതിയനിര്‍ദേശം മുന്നോട്ട് വെച്ചിരിക്കുന്നത്.

പത്ത്‌ലക്ഷത്തിന് മുകളില്‍ വിദേശഫണ്ട് കൈപ്പറ്റുന്ന സര്‍ക്കാതിര സംഘടനകള്‍ക്കാണ് സ്വത്തുവിവരം വെളിപ്പെടുത്തേണ്ടി വരിക. ഇവയെ ലോക്പാല്‍ ബില്ലിന് കീഴില്‍ കൊണ്ട് വരും. നിലവില്‍ വിദേശഫണ്ടിന്റെ കണക്കും ചെലവും മാത്രമേ സര്‍ക്കാര്‍ പരിശോധിക്കുന്നുള്ളൂ.

വിദേശഫണ്ട് വാങ്ങിയതിന് അടുത്തയിടെ ടീസ്റ്റ സെല്‍വാദിന്റെ സബ്രംഗ് ട്രസ്റ്റിന്റെ രജിസ്‌ട്രേഷന്‍ കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയിരുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button