കൊല്ലം : വായ്പ എടുക്കുന്നവർ കുടിശിക വരുത്തിയാൽ ജാമ്യക്കാരുടെ ശമ്പളത്തിൽ നിന്നു തുല്യമായി തുക ഈടാക്കും. സംസ്ഥാന സഹകരണ ഓംബുഡ്സ്മാൻ എ.മോഹൻദാസാണ് ഉത്തരവിട്ടത്. സഹകരണസംഘങ്ങളിൽ കുടിശിക ഉണ്ടാകുമ്പോൾ ശമ്പള റിക്കവറിക്കുവേണ്ടി ജാമ്യക്കാർ ജോലി ചെയ്യുന്ന വകുപ്പുകൾക്കു വകുപ്പുകൾക്കു കത്തു നൽകും.
ചില വകുപ്പുകൾ കൃത്യമായി ശമ്പള റിക്കവറി നടത്താറുണ്ടെങ്കിലും ചിലയിടങ്ങളിൽ അത് നടക്കുന്നില്ല.കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർക്കു വായ്പ എടുക്കാൻ ജാമ്യം നിന്ന കുന്നത്തൂർ ഇഞ്ചക്കാട്ടു വീട്ടിൽ തങ്കമണി പിള്ളയുടെ പരാതിയിലാണ് ഉത്തരവ്. വായ്പ എടുക്കാൻ ഇയാളുടെ ഭാര്യയും തങ്കമണിയുമാണു ജാമ്യം നിന്നത്. കുടിശികയായതോടെ തങ്കമണിയുടെ ശമ്പളത്തിൽ നിന്ന് 105230 രൂപ ശമ്പള റിക്കവറി നടത്തി. ഇനിയും പലിശ അടക്കണം എന്നാണ് അറിയിപ്പ്. എന്നാൽ ഡ്രൈവറുടെയോ ഭാര്യയുടെയോ ശമ്പളത്തിൽ നിന്നും റിക്കവറി നടത്തിയിട്ടില്ല.
Post Your Comments