ബംഗലൂരു: ഒരു രാത്രി മുഴുവന്‍ തകര്‍ത്തു പെയ്ത മഴയേത്തുടര്‍ന്ന് ബംഗലുരുവും വെള്ളത്തിനടിയിലായി. ഡല്‍ഹി ഹരിയാന മേഖലകളിലേതിനു സമാനമായ അവസ്ഥയാണ് ബംഗലുരുവും ഇപ്പോള്‍ അഭിമുഖീകരിക്കുന്നത്.
രാജ്യത്തിന്റെ ഐ.ടി ഹബ്ബായ ബംഗലുരുവിലെ ഇലക്ട്രോണിക് സിറ്റി അടക്കമുള്ള പ്രദേശങ്ങളില്‍ വെള്ളക്കെട്ടു കാരണം ഗതാഗതവും, മനുഷ്യസഞ്ചാരവും സ്തംഭനാവസ്ഥയിലാണ്. വെള്ളം കയറിയ റോഡുകളില്‍ ചെറു വഞ്ചികളിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. അഗ്‌നിശമനസേനയുടെ ചെറു വഞ്ചികളുപയോഗിച്ചാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. പ്രധാനനിരത്തുകളിലെല്ലാം വാഹനങ്ങളുടെ നീണ്ട നിരയാണ്. ചെറിയ ദൂരം പോലും വാഹനം നീങ്ങുവാന്‍ മണിക്കൂറുകള്‍ കാത്തു കിടക്കേണ്ട അവസ്ഥയാണ്.
ഇലക്ട്രോണിക് സിറ്റിയുടെ സമീപപ്രദേശങ്ങളില്‍ റോഡില്‍ മീന്‍ പിടുത്തം നടത്തുന്ന പ്രദേശവാസികളെയും കാണാന്‍ കഴിയും. കടപുഴകിയ വൃക്ഷങ്ങള്‍ സ്ഥിതി കൂടുതല്‍ മോശമാക്കുന്നുണ്ട്. ആയിരക്കണക്കിന് ഐ.ടി പ്രൊഫഷണലുകള്‍ താമസിക്കുന്ന ഇലക്ട്രോണിക് സിറ്റി പോലെയുള്ള പ്രദേശങ്ങളിലെല്ലാം കനത്ത മഴയേത്തുടര്‍ന്ന് വലിയ വെള്ളക്കെട്ടുകളാണ് രൂപം കൊണ്ടിരിക്കുന്നത്. ലേയ്ക്കുകളുടെ പരിസരപ്രദേശങ്ങളില്‍ സ്ഥിതി ഇതിലും വഷളാണെന്നാണ് വിവരം. നദികള്‍ കരകവിഞ്ഞതു മൂലമാണ് ഇത്രയധികം വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടിരിക്കുന്നത്.
Post Your Comments