ആറന്മുള: അഷ്ടമിരോഹിണി സമൂഹ വള്ളസദ്യയ്ക്കുള്ള പ്രതേൃക കൂപ്പണുകളുടെ വിതരണം പള്ളിയോടസേവാസംഘത്തില്‍ നിന്ന് ആരംഭിച്ചു. പാര്‍ഥസാരഥി ക്ഷേത്രത്തില്‍ നിന്നും കൂപ്പണുകള്‍ ലഭ്യമാണ്. ആഗസ്റ്റ് 24നാണ് അഷ്ടമിരോഹിണി വള്ളസദ്യ. വള്ളസദ്യവഴിപാടിന് 51 പള്ളിയോടങ്ങള്‍ പങ്കെടുക്കും. കൂടാതെ ഭക്തര്‍ക്കും അഷ്ടമിരോഹിണി വള്ളസദ്യയില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്.
അഷ്ടമിരോഹിണി വള്ളസദ്യയ്ക്ക് പങ്കെടുക്കുന്ന ഓരോ പള്ളിയോടത്തിനും വഴിപാട് സമര്‍പ്പിക്കാന്‍ ഭക്തര്‍ക്ക് അവസരമുണ്ട്. ഇതിനായി 9000 രൂപ അടയ്ക്കണം. ഇങ്ങനെ വഴിപാട് സമര്‍പ്പിക്കുന്നവര്‍ക്ക് വള്ളസദ്യയുടെ 10 കൂപ്പണുകളും ലഭിക്കും. ഇത് കൂടാതെ അഷ്ടമിരോഹിണി വള്ളസദ്യവഴിപാടിന് ആയിരം രൂപ സംഭാവന നല്‍കുന്നവര്‍ക്ക് ഒരു വള്ളസദ്യ കൂപ്പണും 5000 രൂപ സംഭാവന നല്‍കുന്നവര്‍ക്ക് അഞ്ച് വള്ളസദ്യ കൂപ്പണുകളും ലഭിക്കും.
പള്ളിയോട സേവാസംഘത്തിന്റെ അംഗീകൃത വള്ളസദ്യ കരാറുകാരന്‍കൂടിയായ പ്രശസ്ത പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയാണ് ഇത്തവണ അഷ്ടമി രോഹിണി വള്ളസദ്യ ഒരുക്കുന്നത്. വഴിപാടായി പണം നല്‍കുന്നവര്‍ക്ക് ഡ്രാഫ്റ്റായോ ചെക്കായോ മണി ഓര്‍ഡറായോ ബാങ്ക് ട്രാന്‍സ്ഫര്‍ മുഖേനയോ പണം അടയ്ക്കുന്നതിന് സൗകര്യമുണ്ട്. ഇങ്ങനെ പണം അടയ്ക്കുന്നവര്‍ക്കുള്ള സ്‌പെഷ്യല്‍ കൂപ്പണുകള്‍ തപാലിലൂടെ നല്‍കുന്നതാണെന്ന് വള്ളസദ്യ നിര്‍വ്വഹണ സമിതി കണ്‍വീനര്‍ പി. ആര്‍. രാധാകൃഷ്ണന്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് 8281113010 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാം.
Post Your Comments