സ്വന്തം ജോലിയില്‍ അലഭാവം കാട്ടി, മോശം പ്രകടനം നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി മുതല്‍ വാര്‍ഷിക ശമ്പള വര്‍ദ്ധനയും സ്ഥാനക്കയറ്റവും ഇല്ല. ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം 10 വര്‍ഷത്തിലൊരിക്കല്‍ മാത്രമാകും. ഓരോ വര്‍ഷവും ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷണ വിധേയമാക്കി, പ്രകടനം വിലയിരുത്തിയ ശേഷമാകും സ്ഥാനക്കയറ്റം, ശമ്പള വര്‍ദ്ധനവ് എന്നിവയുടെ കാര്യത്തില്‍ തീരുമാനം എടുക്കുക.
. ഏഴാം ശമ്പള കമ്മീഷന് ശുപാര്‍ശകള്‍ നടപ്പാക്കാന്‍ ഇറക്കിയ ഉത്തരവിലാണ് കേന്ദ്ര ധനമന്ത്രാലയം ഇക്കാര്യം വ്യക്തമാക്കുന്നത്. സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങിയതോടെ ഓഗസ്റ്റ് മാസം മുതല്‍ കേന്ദ്ര ജീവനക്കാര്‍ക്ക് പുതുക്കിയ ശമ്പളമായിരിക്കും കിട്ടുക.
ഏഴാം ശമ്പള കമ്മീഷന് ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര ധനമന്ത്രാലയം വിജ്ഞാപനം ഇറക്കിയെങ്കിലും ഇനിമുതലങ്ങോട്ട് മികച്ച പ്രകടനം നടത്താനുള്ള വെല്ലുവിളിയാണ് ജീവനക്കാര്‍ക്ക് നേരിടാന്‍ പോകുന്നത്. പ്രമോഷനും വാര്‍ഷിക ശമ്പള വര്‍ദ്ധനവിനും ഇനിമുതല്‍ പ്രവര്‍ത്തനത്തിലെ മികവും, കാര്യക്ഷമതയും ആകും പരിഗണിക്കുക. പ്രവര്‍ത്തന അവകോലന റിപ്പോര്‍ട്ടിന്റെ അടിസ്ഥാന സൂചിക മികച്ചത് എന്നത് കൂടുതല്‍ മികച്ചത് എന്ന് പുതുക്കി നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്.
സ്ഥാനക്കയറ്റത്തിനും വാര്‍ഷിക ശമ്പള വര്‍ദ്ധനവിനുമുള്ള മോഡിഫൈഡ് അഷ്വേര്‍ഡ് കരിയര്‍ പ്രോഗ്രഷന്‍ പദ്ധതി (എംഎസിപി) നിലവിലുള്ള പോലെ തുടരും. എംഎസിപി പ്രകാരം പത്ത് വര്‍ഷത്തിലൊരിക്കലാണ് സ്ഥാനക്കയറ്റത്തിന് പരിഗണിക്കുക. ശമ്പള കമ്മീഷന് ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള കേന്ദ്ര ധനമന്ത്രാലയത്തിന്റെ വിജ്ഞാപനത്തിനാണ് ജീവനക്കാര്‍ക്കുള്ള ഈ കുരുക്ക്.
ഓരോ വര്‍ഷവും ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും. എന്തൊക്കെ സേവനം ലഭ്യമാക്കി എന്നും പരിശോധിക്കും. ശമ്പള കമ്മീഷന് ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള വിജ്ഞാപനം ഇറങ്ങിയതോടെ ഓഗസ്റ്റ് മാസം മുതല്‍ പുതുക്കിയ ശമ്പളവും അലവന്‍സുമായിരിക്കും ജീവനക്കാര്‍ക്ക് കിട്ടുക. 50 ലക്ഷത്തോളം കേന്ദ്ര ജീവനക്കാര്‍ക്കാണ് ഇതിന്റെ നേട്ടം കിട്ടുക.
Post Your Comments