ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരില്‍ 45 വയസ് മുതല്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് പ്രതിരോധകുത്തിവയ്പ്പ് നിര്‍ബന്ധമാക്കി. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിലാണിത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിക്കണമെന്നും കേന്ദ്രം പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ രാജ്യമായ ഇന്ത്യയില്‍ തിങ്കളാഴ്ച മാത്രം ഒരു ലക്ഷത്തോളം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച 96,982 കേസുകളും 442 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. വകഭേദം വന്ന വൈറസ് വ്യാപനം രാജ്യത്ത് ശക്തമാണ്. രണ്ടാം തരംഗം ശക്തമാകാന്‍ കാരണം മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലുള്ള ജനങ്ങളുടെ വിമുഖതയാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
Post Your Comments